ടെക്‌സസ് യു.എസ് സെനറ്റ് സീറ്റില്‍ ടെഡ് ക്രൂസ് വിജയം ആവര്‍ത്തിച്ചു; ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബര്‍ട്ടിനും വിജയം

റിപ്പബ്ലിക്കന്‍ കോട്ടയില്‍ കടന്നു കയറാം എന്ന മോഹമാണഅ ടെക്‌സസ് വോട്ടര്‍മാര്‍ തകര്‍ത്തത്. 1988 നു ശേഷം ഡമോക്രാറ്റിക് പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കിയ മത്സരമായിരുന്നു ഈ മിഡ് ടേം തിരഞ്ഞെടുപ്പ്. ലാറ്റിനൊ വോട്ടര്‍മാരുടെ പിന്തുണ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ലഭിച്ചുവെങ്കിലും ബെറ്റൊക്ക് വിജയിക്കാനായില്ല.

0

ഓസ്റ്റിന്‍: അവസാന നിമിഷം വരെ ഉദ്യേഗം നിറഞ്ഞു നിന്ന വോട്ടെണ്ണലിനൊടുവില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ടെഡ് ക്രൂസ് യു.എസ്. സെനറ്റ് സീറ്റില്‍ രണ്ടാം തവണയും വിജയം ആവര്‍ത്തിച്ചു. ഗവര്‍ണ്ണറായി പ്രതീക്ഷിച്ചതു പോലെ ഗ്രേഗ് ഏബട്ടും തിരഞ്ഞെടുക്കപ്പെട്ടു.രാജ്യം ഉറ്റു നോക്കി കൊണ്ടിരുന്ന ടെക്‌സസ് സെനറ്റ് സീറ്റില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ബെറ്റോ റൗര്‍ക്കെ കടുത്ത മത്സരമാണ് കാഴ്ച വെച്ചത്.

റിപ്പബ്ലിക്കന്‍ കോട്ടയില്‍ കടന്നു കയറാം എന്ന മോഹമാണഅ ടെക്‌സസ് വോട്ടര്‍മാര്‍ തകര്‍ത്തത്. 1988 നു ശേഷം ഡമോക്രാറ്റിക് പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കിയ മത്സരമായിരുന്നു ഈ മിഡ് ടേം തിരഞ്ഞെടുപ്പ്. ലാറ്റിനൊ വോട്ടര്‍മാരുടെ പിന്തുണ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ലഭിച്ചുവെങ്കിലും ബെറ്റൊക്ക് വിജയിക്കാനായില്ല.

ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 51.2 ശതമാനം(3879061) വോട്ടുകള്‍ ടെഡ് ക്രൂസു നേടിയപ്പോള്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ബെറ്റൊ ഒ റൗര്‍ക്കെ 48.1 ശതമാനം(3646288) വോട്ടുകള്‍ കരസ്ഥമാക്കി വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ടെഡ് ക്രൂസിന്റെ ഭൂരിപക്ഷം വര്‍ദ്ധിക്കാനാണ് സാദ്ധ്യത.ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട് 4166286(56.17) വോട്ടുകള്‍ നേടി വിജയിച്ചു. ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ലൂപ് വാല്‍ഡസിന് 3139143(42.3%)വോട്ടുകളാണ് ലഭിച്ചത്.

You might also like

-