നീനുവിനെ കെവിന്‍റെ വീട്ടില്‍ നിന്നും മാറ്റണമെന്ന് പിതാവിന്റെ ഹർജി ,; പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി
പ്രതികളെ 4 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു
കെവിന്‍ വധക്കേസില്‍ മുഖ്യപ്രതി ഷാനു ചാക്കോ അടക്കമുള്ള ആറ് പ്രതികളെ നാല് ദിവസത്തേക്ക് കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പ് പൂര്‍ത്തിയാക്കുന്നതിനും പ്രതികളെ കസ്റ്റഡിയില്‍ വിട്ടു തരണമെന്ന പോലീസിന്‍റെ ആവശ്യം പരിഗണിച്ചാണ് ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതി നടപടി.അതേ സമയം നീനുവിനെ കെവിന്‍റെ വീട്ടില്‍ നിന്നും മറ്റൊരിടത്തേക്ക് മാറ്റണമെന്ന് നീനുവിന്‍റെ പിതാവും കേസിലെ പ്രതിയുമായ ചാക്കൊ കോടതിയില്‍ ആവശ്യപ്പെട്ടു.പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. 6 ദിവസത്തേക്കു കൂടി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടു.
മുഖ്യ പ്രതികളായ ചാക്കൊ,മകന്‍ ഷാനു ചാക്കൊ എന്നിവരുമായി തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.കൂടാതെ ഇവരെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചു.പോലീസിന്‍റെ ആവശ്യം പരിഗണിച്ച് പ്രതികളെ 4 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു.
പോലീസ് കസ്റ്റഡിയില്‍ വിടാന്‍ അനുമതി നല്‍കരുതെന്ന പ്രതിഭാഗത്തിന്‍റെ ആവശ്യം കോടതി തള്ളി. ഇതിനിടെ നീനുവിനെ കെവിന്‍റെ വീട്ടില്‍ നിന്നും മറ്റൊരിടത്തേക്ക് മാറ്റിത്താമസിപ്പിക്കണമെന്നാവശ്യപ്പെട്ട് നീനുവിന്‍റെ പിതാവും പ്രതിയുമായ ചാക്കൊ കോടതിയില്‍ അപേക്ഷ നല്‍കി.
മറ്റ് പ്രതികളുമായി പോലീസ് നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു.മുഖ്യ പ്രതികളായ ഷാനു ചാക്കൊ,പിതാവ് ചാക്കൊ എന്നിവരുമായും തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. കേസില്‍ ഒടുവില്‍ അറസ്റ്റിലായ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ഇവരെ ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.