സംസ്ഥാനത്ത് കോവിഡ് ബാധിച്ച് നാലുപേര്‍കൂടി മരിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ജനറല്‍ വാര്‍ഡില്‍ ചികില്‍സയിലിരിക്കെ മരിച്ച കാരപ്പറമ്പ് സ്വദേശി റുഖിയാബി, വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീണ് മരിച്ച പന്നിയങ്കര സ്വദേശി മുഹമ്മദ് കോയ എന്നിവര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്
തിരുവനന്തപുരം :സംസ്ഥാനത്ത് എന്ന് നാലുപേർകൂടി കോവിഡ് ബാധിച്ചാണ് മരിച്ചു ചെങ്ങന്നൂരില്‍ ഇന്നലെ മരിച്ച അന്‍പത്തഞ്ചുകാരന്റെ കോവിഡ് ഫലം പോസിറ്റിവ്ആയി . ചെങ്ങന്നൂരില്‍ താമസിക്കുന്ന തെങ്കാശി സ്വദേശി ബിനൂരി ആണ് മരിച്ചത്. ചെങ്ങന്നൂരില്‍ കുടനിര്‍മാണത്തൊഴില്‍ ചെയ്തിരുന്നയാളാണ് ബിനൂരി.
സംസ്ഥാനത്ത് ഇന്നലെ കോഴിക്കോട് മരിച്ച രണ്ടുേപര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മരിച്ച കൊച്ചി കാക്കനാട് കരുണാലയത്തിലെ അന്തേവാസിക്കും രോഗം സ്ഥിരീകരിച്ചു. മലപ്പുറം ചങ്ങരംകുളത്ത് കോവിഡ് നിരീക്ഷണത്തിലിരുന്ന ഒരാളും ഇന്ന് മരിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ജനറല്‍ വാര്‍ഡില്‍ ചികില്‍സയിലിരിക്കെ മരിച്ച കാരപ്പറമ്പ് സ്വദേശി റുഖിയാബി, വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീണ് മരിച്ച പന്നിയങ്കര സ്വദേശി മുഹമ്മദ് കോയ എന്നിവര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മുഹമ്മദ് കോയയ്ക്ക് 70 വയസും, റുഖിയാബിക്ക് 57 വയസുമായിരുന്നു. കോവിഡ് ഇതര വിഭാഗത്തില്‍ ചികില്‍സയ്ക്കെത്തുന്നരില്‍ രോഗം വ്യാപിക്കുന്നതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ സ്ഥിതി അതീവ ഗുരുതരമാണ്. ഇന്നലെ മരിച്ച തൃക്കാക്കര കരുണായത്തിലെ ആനി ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. 77 വയസായിരുന്നു. ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട് എക്സൈസ് ഓഫീസ് അടച്ചു.
അതേസമയം ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്ന ആൾ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ വലിയകുന്നു സ്വദേശി സുൾഫിക്കർ (42) ആണ് മരിച്ചത്. ദുബൈയിൽ നിന്നെത്തിയ സുള്‍ഫിക്കറിന്‍റെ ക്വാറന്‍റൈൻ ഇന്ന് അവസാനിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്.