കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം കടമെടുപ്പ് പരിധിയും കടന്നാണ് കടമെടുക്കുന്നത് നിർമലാ സീതാരാമൻ

കേരളത്തിലേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്നും നിര്‍മലാ സീതാരാമന്‍ കുറ്റപ്പെടുത്തി.

0

തിരുവനന്തപുരം |കേരള സർക്കാരിനെ കണക്കുകൾ നിരത്തി കടന്നാക്രമിച്ച് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ. കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയമാണെന്നും കടമെടുപ്പ് പരിധിയും കടന്നാണ് കേരളം കടമെടുക്കുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.2016 മുതല്‍ കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയമാണ്. കടം എടുക്കാന്‍ പരിധിയുണ്ട്, പക്ഷെ അതും കടന്നാണ് കേരളത്തിന്റെ കടമെടുപ്പെന്നും നിര്‍മല സീതാരാമൻ പറഞ്ഞു. കേരളം ബജറ്റിന് പുറത്ത് വന്‍തോതില്‍ പണം കടമെടുക്കുന്നു. എന്നാല്‍ തിരിച്ചടവ് ട്രഷറി പണം ഉപയോഗിച്ചാണ്. തിരിച്ചടവിന് പണമില്ലെന്നും അവര്‍ പറഞ്ഞു.
കേരളത്തിലേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്നും നിര്‍മലാ സീതാരാമന്‍ കുറ്റപ്പെടുത്തി. കിറ്റക്സ് കമ്പനി തെലങ്കാനയിലേക്ക് പോയത് പരാമര്‍ശിച്ചായിരുന്നു മന്ത്രിയുടെ വിമര്‍ശനം.കേരളത്തില്‍ ഭരിക്കുന്നവര്‍ക്ക് നാട് നന്നാവണമെന്നില്ലെന്നും സ്വന്തം ലാഭം മാത്രമാണ് ലക്ഷ്യമെന്നും നിര്‍മല കുറ്റപ്പെടുത്തി. കേരളത്തില്‍ അഴിമതിയുടെ പരമ്പരയാണുള്ളതെന്നും സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കേസുകള്‍ പരാമര്‍ശിച്ച് അവര്‍ വിമര്‍ശിച്ചു. ദേശീയ ശരാശരിയേക്കാളും കൂടുതലാണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്കെന്നും അവര്‍ പറഞ്ഞു.

‘‘നിങ്ങൾക്കൊരു പ്രശ്നമുണ്ട്. ഇവിടെയുള്ളത് ഒരു കമ്മ്യൂണിസ്റ്റ് സർക്കാരാണ്. എംപിമാർ വീണ്ടും വീണ്ടും പ്രതിപക്ഷത്തിരിക്കുന്നവരാണ്. ഞാൻ പറയുന്ന കണക്കുകൾ ശ്രദ്ധിക്കൂ. യുപിഎ സർക്കാരിന്റെ കാലത്ത് നികുതി വിഹിതമായി കിട്ടിയത് 46,303 കോടി രൂപയായിരുന്നു. എന്നാൽ മോദി സർക്കാരുകളുടെ 10 വർഷക്കാലത്ത് 2024 ഫെബ്രുവരി വരെ ഇത് 1.55 ലക്ഷം കോടി രൂപയാണ്. ധനകാര്യ കമ്മീഷൻ നിർദേശിക്കുന്ന തുക നയാപൈസ കുറയാതെ സംസ്ഥാനത്തിന് നൽകുന്നുണ്ട്. കേരള മോഡൽ എന്നത് ഒരുകാലത്ത് ശരിയായിരുന്നു. എന്നാൽ ഇന്നത്തെ സ്ഥിതി അതല്ല’’ – നിര്‍മല സീതാരാമൻ പറഞ്ഞു.

You might also like

-