ജോസിന് വിട്ടുവീഴ്ചയില്ല ഇന്ന് ജില്ലാ യുഡിഎഫ് യോഗം

കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം വിട്ട് നല്‍കില്ലെന്ന നിലപാടില്‍ ജോസ് കെ മാണിയും ധാരണ പാലിക്കണമെന്ന് ജോസഫും കടുപിടുത്തം പിടിച്ച സാഹചര്യത്തിലാണ് ഒത്ത് തീര്‍പ്പ് ശ്രമങ്ങള്‍ യു.ഡി.എഫ് നടത്തിയത്.

0

പാലാ :കോട്ടയം ജില്ല പഞ്ചായത്ത പ്റസിഡന്റ് ചൊല്ലിയുളള കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‌ യുഡിഎഫിന്‍റെ അവസാന ശ്രമം. ജോസ് കെ. മാണിയെ അനുനയിപ്പിക്കാന്‍ ബെന്നി ബഹനാനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പാലയിലെ വീട്ടിലെത്തിചര്‍ച്ച നടത്തി. എന്നാല്‍ വിട്ടു വീഴ്ചകള്‍ക്ക് ഇല്ലെന്ന ഉറച്ച നിലപാടിലാണ് ജോസ് വിഭാഗം. ഈ സാഹചര്യത്തില്‍ ഇന്ന് കോട്ടയത്ത് ചേരുന്ന ജില്ല യു.ഡി.എഫ് യോഗത്തില്‍ ചില നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും.

കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം വിട്ട് നല്‍കില്ലെന്ന നിലപാടില്‍ ജോസ് കെ മാണിയും ധാരണ പാലിക്കണമെന്ന് ജോസഫും കടുപിടുത്തം പിടിച്ച സാഹചര്യത്തിലാണ് ഒത്ത് തീര്‍പ്പ് ശ്രമങ്ങള്‍ യു.ഡി.എഫ് നടത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെ ജോസ് കെ. മാണിയുടെ വീട്ടിലെത്തി ബെന്നി ബഹനാനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും 12 മണി വരെ ചര്‍ച്ച നടത്തി. വിട്ട് വീഴ്ചയ്ക്ക് തയ്യാറാകണമെന്ന് പറഞ്ഞ യു.ഡി.എഫ് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലടക്കം കൂടുതല്‍ പരിഗണന നല്‍കാമെന്ന് അറിയിച്ചതായാണ് സൂചന. എന്നാല്‍ കോട്ടയം ജില്ല പഞ്ചായത്തില്‍ കെ. എം മാണിയുമായി ഉണ്ടാക്കിയ ധാരണ മാത്രമാണ് ഉള്ളതെന്നും അതില്‍ നിന്നും പിന്നോട്ടില്ലെന്നും ജോസ് കെ മാണി അറിയിച്ചതായാണ് വിവരം. പി.ജെ ജോസഫിനെ അനുനയിപ്പിക്കാനുള്ള ശ്രമവും ഫോണിലൂടെ നടന്നു. ഇരുവരും കടുത്ത നിലപാട് തുടരുന്ന സാഹചര്യത്തില്‍ കടുത്ത നിലപാട് യു.ഡി.എഫ് കൈക്കൊണ്ടേക്കും. ഇന്ന് കോട്ടയത്ത് ചേരുന്ന ജില്ല യു.ഡി.എഫ് യോഗവും നിര്‍ണ്ണായകമാണ്.യു ഡി എഫ് സമ്മർദ്ദമേറിയൽ ജോസ് മുന്നണി വിട്ട് ഇടക്കാലത്ത് കെഎം മാണി പിന്തുടർന്ന മുന്നാക്ക പുറത്തുള്ള സഹകരണം ത്തിലേക്ക് ജോസ് കെ മാണിയും ചിന്തിക്കുന്നതായാണ് വിവരം

You might also like

-