കേരള കോണ്‍ഗ്രസ് പിളര്‍ന്നു; ജോസ് കെ മാണിയെ ഒരു വിഭാഗം ചെയര്‍മാനായി തെരഞ്ഞെടുത്തു
സംസ്ഥാനസമിതിയില്‍ ഭൂരിപക്ഷം പേരും ജോസ് കെ മാണി വിഭാഗത്തോട് ഒപ്പമാണെങ്കിലും പാര്‍ട്ടി എംഎല്‍എമാരില്‍ കൂടുതല്‍ പേരും ജോസഫ് പക്ഷത്താണ്. ജോസഫിനൊപ്പം മോന്‍സ് ജോസഫ്, സിഎഫ് തോമസ്, സി തോമസ് എന്നീ എംഎല്‍എമാരുണ്ട്. മറുവശത്ത് റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് എന്നീ എംഎല്‍എമാര്‍ ജോസ് കെ മാണിക്കൊപ്പം നിലകൊള്ളുന്നു. ജോസ് കെ മാണി രാജ്യസഭാ എംപിയാണ്
കോട്ടയം : കേരള കോണ്‍ഗ്രസ് പിളര്‍ന്നു. ഒരു വിഭാഗം ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തു. ചെയർമാനെ തെരഞ്ഞെടുക്കാൻ ജോസ് കെ.മാണി വിഭാഗം ഉച്ചയ്ക്കുശേഷം സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. ഇ.ജെ അഗസ്റ്റിയാണ് പേര് നിര്‍ദ്ദേശിച്ചത്.മാണി വിഭാഗത്തിലുണ്ടായിരുന്ന മുതിര്‍ന്ന നേതാക്കളാരും ജോസ് കെ മാണി വിഭാഗത്തിന്റെ യോഗത്തിനെത്തിയില്ല. ചെയര്‍മാനായി തെരഞ്ഞെടുത്തതില്‍ ജോസ് കെ മാണി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു. തുടര്‍ന്ന് സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തി ജോസ് കെ മാണി ചുമതലയേറ്റു.
സംസ്ഥാനസമിതിയില്‍ ഭൂരിപക്ഷം പേരും ജോസ് കെ മാണി വിഭാഗത്തോട് ഒപ്പമാണെങ്കിലും പാര്‍ട്ടി എംഎല്‍എമാരില്‍ കൂടുതല്‍ പേരും ജോസഫ് പക്ഷത്താണ്. ജോസഫിനൊപ്പം മോന്‍സ് ജോസഫ്, സിഎഫ് തോമസ്, സി തോമസ് എന്നീ എംഎല്‍എമാരുണ്ട്. മറുവശത്ത് റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് എന്നീ എംഎല്‍എമാര്‍ ജോസ് കെ മാണിക്കൊപ്പം നിലകൊള്ളുന്നു. ജോസ് കെ മാണി രാജ്യസഭാ എംപിയാണ്. നിയുക്ത കോട്ടയം എംപി തോമസ് ചാഴിക്കാടനും ജോസ് കെമാണിയുടെ കൂടെയാണ്.അതേസമയം സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം ജോസഫ് വിഭാഗത്തോട് ഒപ്പമാണ്.
കോട്ടയത്ത് ഇന്ന് ചേര്‍ന്ന കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതിയോഗത്തില്‍ എട്ട് ജില്ലാ പ്രസിഡന്‍റുമാര്‍ പങ്കെടുത്തു. നാല് ജില്ലാ അധ്യക്ഷന്‍മാര്‍ വിട്ടു നിന്നു. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ തിരുവനന്തപുരം, തൃശൂർ, എറണാകുളം, പാലക്കാട്, ഇടുക്കി എന്നീ ജില്ലാ പ്രസിഡൻരമാരാണ് യോഗത്തില്‍ നിന്നും വിട്ടു നിന്നത്.