കേരളാപോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായി.സിഎജി കണ്ടെത്തല്‍ ,എന്‍ഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

എസ്.എ.പി ക്യാംപില്‍ അസിസ്റ്റന്‍ഡ് കമന്‍ഡാന്റുമായി ചേര്‍ന്ന് ഓഡിറ്റ് ചെയ്തപ്പോഴാണ് പൊലീസിന്റെ ഗുരുതര വീഴ്ചകള്‍ വെളിച്ചത്തായത് ഇരുപത്തഞ്ച് 5.56 എം.എം ഇന്‍സാസ് റൈഫിളുകള്‍ എവിടെപ്പോയെന്ന ഒരുവിവരവുമില്ല.

0

തിരുവനന്തപുരം :കേരളാ പൊലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായിസി ഐ ജി റിപ്പോർട്ട് . തിരുവനന്തപുരം എസ്എപി ക്യാംപില്‍ നിന്ന് ഇരുപത്തഞ്ച് ഇന്‍സാസ് റൈഫിളുകളും പന്ത്രണ്ടായിരത്തി അറുപത്തൊന്ന് വെടിയുണ്ടകളും നഷ്ടപ്പെട്ടെന്നാണ് സിഎജി കണ്ടെത്തല്‍.എസ്.എ.പി ക്യാംപില്‍ അസിസ്റ്റന്‍ഡ് കമന്‍ഡാന്റുമായി ചേര്‍ന്ന് ഓഡിറ്റ് ചെയ്തപ്പോഴാണ് പൊലീസിന്റെ ഗുരുതര വീഴ്ചകള്‍ വെളിച്ചത്തായത് ഇരുപത്തഞ്ച് 5.56 എം.എം ഇന്‍സാസ് റൈഫിളുകള്‍ എവിടെപ്പോയെന്ന ഒരുവിവരവുമില്ല. പന്ത്രണ്ടായിരത്തി അറുപത്തിയൊന്ന് വെടിയുണ്ടകളും കാണാനില്ല. തെറ്റ് മറച്ചുവെയ്ക്കാന്‍ വ്യാജ വെടിക്കോപ്പുകള്‍ പകരം വച്ചുവെന്ന ഗുരുതര തെറ്റും എ.ജി കണ്ടെത്തി.

താനേനിറയുന്ന തോക്കുകള്‍ക്കായുള്ള 7.62 എം.എം എം80 വെടിയുണ്ടകള്‍ നേരത്തെ കുറവന്ന വിവരം മൂടിവെയ്ക്കാനുള്ള ശ്രമവും ഒാഡിറ്റ് കണ്ടുപിടിച്ചു. ഉപകരണങ്ങള്‍ സംഭരിക്കുന്നതില്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചു. വിവിധ ഉപകരണങ്ങള്‍ വാങ്ങിയ വകയില്‍ 150.12 കോടിരൂപയാണ് അധികച്ചെലവ്. തോക്കുകള്‍ എആര്‍ ക്യാംപില്‍ നല്‍കിയെന്ന എസ്എപി കമന്‍ഡാന്റിന്റെ വാദം സിഎജി തള്ളി. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

എന്‍ഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

പൊലീസിലെ ക്രമക്കേടുകളെക്കുറിച്ച് സിബിഐ അന്വേഷണം വേണംമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തോക്കുകള്‍ കാണാതായത് രാജ്യസുരക്ഷയെ ബാധിക്കുന്നതാണ്. എൻഐഎ അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

എസ്.എ.പിയില്‍ നിന്ന് ആയുധങ്ങള്‍ നഷ്ടപ്പെട്ടതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് പ്രതിപക്ഷം. സി.എ.ജി കണ്ടെത്തലിൽ ഡി.ജി.പിയെ മാറ്റി നിര്‍ത്തി സി.ബി.ഐ അന്വേഷിക്കണം. അഴിമതിയെ മൂടിവെക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. രാജ്യരക്ഷയെ ബാധിക്കുന്ന കാര്യമായതിനാല്‍ കേസ് കേന്ദ്ര ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

അതേസമയം, സംസ്ഥാന പോലീസ് മേധാവിയെ തല്‍സ്ഥാനത്ത് നിന്നും അടിയന്തരമായി പുറത്താക്കണമെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. തന്റെ പദവി ദുരുപയോഗപ്പെടുത്തി വന്‍ ക്രമക്കേടുകള്‍ നടത്തിയ ബഹ്‌റയെ സസ്‌പെന്‍ഡ് ചെയ്ത് നിയമനടപടിക്ക് വിധേയമാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

ഉന്നത ഉദ്യോഗസ്ഥർക്ക് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിൽ ഡി.ജി.പി മാനദണ്ഡങ്ങൾ ലംഘിച്ചു എന്നാണ് സി.എ.ജിയുടെ പ്രധാന കണ്ടെത്തൽ. പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ക്വാട്ടേഴ്സ് നിർമാണത്തിനുള്ള ഫണ്ടിൽ 2.81 കോടി രൂപ ഡി.ജി.പിക്കും എ.ഡി.ജി.പിമാർക്കുമുള്ള വില്ലകൾക്കായി വകമാറ്റി ചെലവഴിച്ചതായും സി.എ.ജി കണ്ടെത്തിയിരുന്നു.

You might also like

-