ദാ​സ്യ​പ്പ​ണി യിൽ കൂടുതൽ നടപടി “അ​ടി​മ​പ്പ​ണി’​ക്കു നി​യോ​ഗി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ തി​രി​ച്ച​യ​യ്ക്ക​ണം; ക​ർ​ശ​ന​നി​ർ​ദേ​ശ​വു​മാ​യി ഡി​ജി​പി

അ​ന​ധി​കൃ​ത​മാ​യി ഡ്യൂ​ട്ടി​ക​ൾ​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ 24 മ​ണി​ക്കൂ​റി​ന​കം മാ​തൃ​യൂ​ണി​റ്റി​ലേ​ക്കു തി​രി​ച്ച​യ​ക്ക​ണ​o

0

തി​രു​വ​ന​ന്ത​പു​രം: ദാ​സ്യ​പ്പ​ണി അ​ട​ക്ക​മു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ പോ​ലീ​സി​ന് നാ​ണ​ക്കേ​ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ സ​ർ​ക്കു​ല​ർ. അ​ന​ധി​കൃ​ത​മാ​യി ഡ്യൂ​ട്ടി​ക​ൾ​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ 24 മ​ണി​ക്കൂ​റി​ന​കം മാ​തൃ​യൂ​ണി​റ്റി​ലേ​ക്കു തി​രി​ച്ച​യ​ക്ക​ണ​മെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം നി​ർ​ത്താ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണ​വും സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത​നു​സ​രി​ച്ച് ഡി​വൈ​എ​സ്പി​മാ​ർ​ക്ക് ഒ​രു സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റെ​യും എ​സ്പി, ഡി​ഐ​ജി റാ​ങ്കി​ലു​ള്ള​വ​ർ​ക്ക് ര​ണ്ടു പേ​രെ​യും ഒ​പ്പം നി​ർ​ത്താം.
ക്യാ​ന്പ് ഓ​ഫീ​സി​ലു​ള്ള എ​സ്പി​മാ​ർ​ക്ക് ഒ​രാ​ളെ ക്യാ​ന്പ് ഓ​ഫീ​സി​ലും നി​യോ​ഗി​ക്കാം. എ​ന്നാ​ൽ ഇ​വ​രെ സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശ​വും സ​ർ​ക്കു​ല​റി​ൽ ഡി​ജി​പി ന​ൽ​കി​യി​ട്ടു​ണ്ട്.

You might also like

-