എതിർത്ത് കേരളം പെട്രോളും, ഡീസലും ജിഎസ്ടി പരിധി വിഷയം വീണ്ടും ചർച്ചചെയ്യും
ജിഎസ്ടി കൗൺസിൽ യോഗത്തിൽ പെട്രോളിനും, ഡീസലിനും ജിഎസ്ടി ഏർപ്പെടുത്താനുള്ള നീക്കത്തെ എതിർക്കുമെന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നേരത്തെ അറിയിച്ചിരുന്നു.
ഡൽഹി : പെട്രോളും, ഡീസലും ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തുന്നതിനെ ശക്തമായി എതിർത്ത് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ. ഇതേ തുടർന്ന് ഇന്ന് ചേർന്ന ജിഎസ്ടി കൗൺസിൽ യോഗം വിഷയം വിശദമായി ചർച്ച ചെയ്യാനായി മാറ്റിവെച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നാണ് വിവിധ സർക്കാരുകൾ യോഗത്തെ അറിയിച്ചു .കൗൺസിൽ യോഗത്തിൽ വിഷയം ചർച്ചയ്‌ക്ക് എടുത്ത ഉടൻ തന്നെ എതിർപ്പും ഉയരുകയായിരുന്നു. സംസ്ഥാനത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസുകളാണ് പെട്രോളും, ഡീസലും. ഇത് ജിഎസ്ടിയിൽ ഉൾപ്പെടുത്തുകയാണെങ്കിൽ അത് സംസ്ഥാനത്തിന്റെ വരുമാനത്തെ ബാധിക്കുമെന്നും സംസ്ഥാനങ്ങൾ വ്യക്തമാക്കി. ഇതേ തുടർന്ന് ഇപ്പോൾ വിഷയം ചർച്ചചെയ്യേണ്ടതില്ലെന്ന് യോഗം തീരുമാനിക്കുകയായിരുന്നു. ജിഎസ്ടി കൗൺസിൽ യോഗത്തിൽ പെട്രോളിനും, ഡീസലിനും ജിഎസ്ടി ഏർപ്പെടുത്താനുള്ള നീക്കത്തെ എതിർക്കുമെന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നേരത്തെ അറിയിച്ചിരുന്നു.
പെട്രോൾ- ഡീസൽ വില വർദ്ധനവിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ജിഎസ്ടി ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഇത് കേന്ദ്രത്തിന് ലഭിക്കുന്ന നികുതിയിലും കുറവുണ്ടാക്കും. എങ്കിലും ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുക എന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. കേന്ദ്ര തീരുമാനത്തെ ജനങ്ങളും പിന്തുണയ്‌ക്കുന്നുണ്ട്.
സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയവയിലൂടെയുള്ള ഭക്ഷണ വിതരണത്തിനും നികുതി ഏർപ്പെടുത്തുന്ന കര്യവും യോഗം ചർച്ച ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇതിന് പുറമേ അർബുദത്തിനുള്ള മരുന്നുകളുടെ നികുതി കുറയ്‌ക്കുന്നതുമായി ബന്ധപ്പെട്ടും ചർച്ച നടന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 20 മാസങ്ങൾക്ക് ശേഷമാണ് ജിഎസ്ടി കൗൺസിൽ യോഗം ചേർന്നത്. .