ഇനിമുതല്‍ എല്ലാ ലോട്ടറികള്‍ക്കും 40 രൂപ
കാരുണ്യ ലോട്ടറിയുടെ വില 50 ല്‍ നിന്ന് 40 ആക്കിക്കുറച്ചു
തിരുവനന്തപുരം: ലോട്ടറി ടിക്കറ്റിന്റെ വില വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഒരു ടിക്കറ്റിന് 10 രൂപയാണ് വര്‍ധിക്കുന്നത്. എന്നാല്‍ കാരുണ്യ ലോട്ടറിയുടെ വില 50 ല്‍ നിന്ന് 40 ആക്കിക്കുറച്ചു.
ഇതോടെ ഇനിമുതല്‍ എല്ലാ ലോട്ടറികള്‍ക്കും 40 രൂപയായിരിക്കും. ഇതോടൊപ്പം സമ്മാനത്തുക കൂട്ടുകയും സമ്മാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.വില വര്‍ദ്ധനയോടെ ഏജന്റുമാര്‍ക്ക് ഒരു ടിക്കറ്റിന് ഒരു രൂപയോളം കമ്മിഷന് വര്‍ധിക്കും. ലോട്ടറിയുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് 28ശതമാനമായി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ടിക്കറ്റ് വില വര്‍ധിപ്പിച്ചത്.