സംസ്ഥാനത്തെ വിചാരണതടവുകാര്‍ക്ക് ഒരുമാസത്തെ ജാമ്യം അനുവദിച്ച്‌ കേരള ഹൈക്കോടതി ഉത്തരവ്

ഏഴ് വര്‍ഷത്തിന് താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തപ്പെട്ടിരിക്കുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക

0

തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിചാരണതടവുകാര്‍ക്ക് ഒരുമാസത്തെ ജാമ്യം അനുവദിച്ച്‌ കേരള ഹൈക്കോടതി ഉത്തരവ്. ഏപ്രില്‍ 30 വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഏഴ് വര്‍ഷത്തിന് താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തപ്പെട്ടിരിക്കുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക. അര്‍ഹരായവരെ ജയില്‍ സൂപ്രണ്ടുമാര്‍ മോചിപ്പിക്കണമെന്നാണ് നിര്‍ദേശം. അതേ സമയം സ്ഥിരം കുറ്റവാളികള്‍ക്ക് ജാമ്യത്തിന് അര്‍ഹതയില്ല.താമസസ്ഥലത്ത് എത്തിയാല്‍ ഉടന്‍തന്നെ പ്രതികള്‍ ലേക്കല്‍ പൊലിസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. കൂടാതെ ജാമ്യത്തില്‍ പുറത്തിറങ്ങുന്നവര്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കണം. ജാമ്യകാലാവധി കഴിയുമ്ബോള്‍ പ്രതികള്‍ ബന്ധപ്പെട്ട കോടതികളില്‍ ഹാജരാകണം. ജാമ്യം തുടരുന്നത് സംബന്ധിച്ച്‌ വിചാരണക്കോടതി തീരുമാനമെടുക്കും.

You might also like

-