പ്രളയത്തെക്കുറിച്ചുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളണമെന്ന് സര്‍ക്കാര്‍

ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തിലല്ല അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയത്.

0

പ്രളയത്തെക്കുറിച്ചുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളണമെന്ന് സംസ്ഥാന സര്‍ക്കാര്‍ . ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തിലല്ല അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയത്. അമിക്കസ് ക്യൂറി പരിഗണിച്ചത് അന്തർദേശീയ ശാസ്ത്ര പ്രസിദ്ധീകരണം പ്രസിദ്ധീകരണ യോഗ്യമല്ലെന്ന് കണ്ടെത്തി തിരിച്ചയച്ച പഠനത്തെയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

കേരളത്തിലെ വിവിധ ഡാമുകളിൽ നിന്ന് ഒരേ സമയം വെള്ളം തുറന്നു വിട്ടത് പ്രളയം മൂലമുള്ള നാശനഷ്ടം വർധിപ്പിച്ചെന്നായിരുന്നു ഹൈകോടതി നിയോഗിച്ച അമിക്കസ്ക്യൂറിയുടെ റിപ്പോർട്ട് സമര്‍പ്പിച്ചത്. പ്രളയം സംബന്ധിച്ച് മുന്നറിയിപ്പുകൾ നൽകിയത് ദ്രുത കർമ പദ്ധതിയിലെ മാർഗനിർദേശങ്ങൾക്കനുസരിച്ചല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെ തള്ളിയാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. അമിക്കസ് ക്യൂറി ആശ്രയിച്ച പഠനങ്ങളൊന്നും ശാസ്ത്രീയ പഠനങ്ങളുടെ’ ഗണത്തിൽ വരുന്നതല്ല. Himanshu Thakkarന്റെ Economic and Political Weekly പ്രസിദ്ധീകരിച്ച Role of Dams in Kerala’s Flood Disaster’ എന്ന ലേഖനമാണ് അമിക്കസ് ക്യൂറി ആശ്രയിച്ച ഒരു പഠനം. എക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി എന്നത് ശാസ്ത്ര പഠനങ്ങൾ ആധികാരികമായി പ്രസിദ്ധീകരിക്കുന്ന ഒരു പ്രസിദ്ധീകരണമല്ല.

ഐ.ഐ.ടി ഗാന്ധിനഗറിലെ വിമൽ മിശ്രയും സംഘവും അന്തർദേശീയ ശാസ്ത്ര പ്രസിദ്ധീകരണമായ hydrology and earth system sciences ൽ പ്രസിദ്ധീകരണത്തിനായി അയച്ചു നൽകിയ പഠനത്തിന്റെ ‘പീർ റിവ്യൂ’വില്‍ പ്രസിദ്ധീകരണയോഗ്മല്ലെന്ന് കണ്ടെത്തിയ പഠനമാണ് അമിക്വസ് ക്യൂറി ആധാരമാക്കിയ മറ്റൊരു പഠനം. അമിക്വസ് ക്യൂറി പരാമര്‍ശിച്ച നാല് പഠനങ്ങളിലൊന്നിനു പോലും ആധികാരികതയില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ചില രേഖകളെ അമിക്കസ് ക്യൂറി ദുർവ്യാഖ്യാനം ചെയ്തതായും സർക്കാർ കോടതിയെ അറിയിച്ചു.

You might also like

-