പ്രളയം മനുക്ഷ്യ സൃഷ്ടിയോ? ജഡ്ജിമാരുടെ സമതിവേണം അമിക്കസ് ക്യൂറി

സുപ്രിം കോടതി ഹൈക്കോടതി ജഡ്ജിമാരേയും ഡാം മനേജ്മെന്‍റ് വിദഗ്ധറേയും സാങ്കേതിക കാലാവസ്ഥ വിദഗ്ധരേയും ഉള്‍പെടുത്തി സമിതി രൂപീകരിക്കണം.

0

തിരുവനതപുരം :പ്രളയത്തിന്‍റെ ആഘാതം കൂടിയതിന്‍റെ കാരണം കണ്ടെത്താന്‍ ജഡ്ജിമാരടങ്ങുന്ന സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ശിപാര്‍ശ ചെയ്തു. ഡാം മാനേജ്മെന്‍റ് അതോറിറ്റിക്ക് പാളിച്ച പറ്റിയോയെന്ന് പരിശോധിക്കണം. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നത് പ്രളയാഘാതം കൂട്ടിയെന്ന് അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.കേരളം നേരിട്ട മഹാപ്രളയത്തിന്‍റെ കാരണം കണ്ടെത്താന്‍ ഉന്നതതല സാങ്കേതിക സമിതിക്ക് രൂപം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പിച്ച ഹരജിയിലാണ് ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്. ദുരന്തങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പഠനം നടത്തണെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപോര്‍ട്ട് സമര്‍പിച്ചത്. സുപ്രിം കോടതി ഹൈക്കോടതി ജഡ്ജിമാരേയും ഡാം മനേജ്മെന്‍റ് വിദഗ്ധറേയും സാങ്കേതിക കാലാവസ്ഥ വിദഗ്ധരേയും ഉള്‍പെടുത്തി സമിതി രൂപീകരിക്കണം.

ഈ സമിതി കേരളത്തിലെ ഡാമുകള്‍ മുന്നറിയിപ്പില്ലാതെ പെട്ടെന്ന് തുറന്നതാണോയെന്ന് പരിശോധിക്കണമെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഡാമുകള്‍ തുറന്നത് മാനദണ്ഡം പാലിച്ചല്ല. കനത്ത മഴക്കൊപ്പം ഡാമുകള്‍ അപ്രതീക്ഷിതമായി തുറന്നത് പ്രളായഘാതം കൂട്ടി. ഡാമുകളില്‍ ചെളിയടിഞ്ഞത് തിരിച്ചറിയാനായില്ല. കനത്ത മഴയുണ്ടാകുമെന്ന് കണക്കാക്കുന്നതില്‍ പിഴവ് പറ്റിയെന്നും കാലാവസ്ഥ മുന്നറിയിപ്പ് കാര്യമായി എടുത്തില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. ദേശീയ കാലാവസ്ഥ സൂചന മുന്നറിയിപ്പും കാര്യമാക്കിയില്ല. ഡാമുകള്‍ തുറക്കുന്നതിന് മുന്‍പ് മുന്നറിയിപ്പ് നല്‍കിയില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു

You might also like

-