ഏഴു വയസുകാരന്റെ നിലയില്‍ മാറ്റമില്ല; പ്രാര്‍ത്ഥനയോടെ കേരളം

കുട്ടിയുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനത്തിലധികവും നിലച്ചതായാണ് ആശുപത്രി വൃത്തങ്ങള്‍ വൃക്തമാക്കുന്നത്. ക്രൂര മര്‍ദനത്തിനിരയായ കുട്ടി ആശുപത്രിയിലെത്തി എട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴും ആരോഗ്യയ നിലയില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല

0

കോലഞ്ചേരി : തൊടുപുഴയിൽ അമ്മയുടെ കാമുകൻ മർദനമേറ്റ് ചികിത്സയിൽ കഴിയുന്ന ഏഴ് വയസുകാരന്റെ നില മാറ്റമില്ലാതെ തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന കുട്ടിക്ക് ദ്രവരൂപത്തിലാണ് ആഹാരം കൊടുക്കുന്നത്. കുട്ടിയുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനത്തിലധികവും നിലച്ചതായാണ് ആശുപത്രി വൃത്തങ്ങള്‍ വൃക്തമാക്കുന്നത്. ക്രൂര മര്‍ദനത്തിനിരയായ കുട്ടി ആശുപത്രിയിലെത്തി എട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴും ആരോഗ്യയ നിലയില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ഏറ്റവും മികച്ച ചികിത്സകള്‍ ലഭ്യമാക്കിയിട്ടും ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് കോലഞ്ചേരി മെഡിക്കല്‍ കോളേജ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

തലക്ക് ശക്തമായ ക്ഷതമേറ്റതും ആന്തരിക അവയവങ്ങള്‍ക്ക് പരിക്കേറ്റതുമാണ് കുട്ടിയുടെ ആരോഗ്യ നില കൂടുതല്‍ വഷളാക്കിയത്. കഴിഞ്ഞ ദിവസം വെന്റിലേറ്ററില്‍ നിന്ന് കുട്ടിയെ മാറ്റിയെങ്കിലും ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അല്‍പ സമയത്തിനകം പുനസ്ഥാപിക്കുകയായിരുന്നു. വെന്റിലേറ്ററില്‍ തുടരുന്ന കുട്ടിക്ക് ദ്രവ രൂപത്തിലുള്ള ഭക്ഷണമാണ് നല്‍കുന്നത്.

കേസില്‍ പ്രതിയായ അരുണ്‍ ആനന്ദിനെ കോടതിയില്‍ ഹാജരാക്കിയിരുന്നെങ്കിലും 3 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇയാളെ വീണ്ടും ചോദ്യം ചെയ്ത ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചത്

 

You might also like

-