സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം കണ്ണൂർ ഇരട്ടി സ്വദേശി മരിച്ചു
ഇന്നലെയാണ് മുഹമ്മദിനും ഭാര്യക്കും മകന്‍റെ ഭാര്യക്കും രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഇവരെ പരിയാരം മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ രാത്രി 10.30 ഓടെ മുഹമ്മദ് മരിച്ചു.
കണ്ണൂർ :സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂർ ഇരിട്ടി പയഞ്ചേരി സ്വദേശി പി.കെ മുഹമ്മദ് (70 ) ആണ് മരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ച് മണിക്കൂറുകൾക്കകമാണ് മരണം.മെയ് 22നാണ് മുഹമ്മദും കുടുംബവും മസ്ക്കറ്റിൽ നിന്നും കണ്ണൂരിലെത്തിയത്. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 30ന് ഇദ്ദേഹത്തിന്‍റെ മകന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇയാൾ അഞ്ചരക്കണ്ടി കോവിഡ് കേന്ദ്രത്തിൽ ചികിത്സയിലാണ്.
ഇന്നലെയാണ് മുഹമ്മദിനും ഭാര്യക്കും മകന്‍റെ ഭാര്യക്കും രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഇവരെ പരിയാരം മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ രാത്രി 10.30 ഓടെ മുഹമ്മദ് മരിച്ചു. നിലവിൽ ഇദ്ദേഹം ക്യാൻസർ രോഗത്തിന് ചികിത്സ തേടിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.ഏറെ കാലം ഇരിട്ടിയിൽ വസ്ത്ര വ്യാപാര സ്ഥാപനം നടത്തിയിരുന്ന മുഹമ്മദ് കുറച്ച് കാലമായി കുടുംബസമേതം മസ്ക്കറ്റിലായിരുന്നു താമസം. കോവിഡ് പ്രോട്ടോക്കാൾ പ്രകാരം മുഹമ്മദിന്‍റെ മൃതദേഹം ഇന്ന് തന്നെ സംസ്കരിക്കും.ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി.