കേരളാകോൺഗ്രസ് ബി പിളർന്നു. സംസ്ഥാന ജനറൽ സെക്രട്ടറി നജീം പാലക്കണ്ടിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം യുഡിഎഫിൽ
കേരള കോണ്‍ഗ്രസ് ആര്‍ (ബി) എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്ന് നജീം പാലക്കണ്ടി പറഞ്ഞു. ആര്‍ ബാലകൃഷ്ണ പിള്ളയോട് എതിര്‍പ്പില്ല. ഗണേഷ് കുമാര്‍ തന്നിഷ്ട പ്രകാരം പാര്‍ട്ടിയെ നയിക്കുന്നു
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളാ കോൺഗ്രസ് ബിയിൽ പിളര്‍പ്പ്. കെ ബി ഗണേഷ്കുമാറിനോട് ഉടക്കി ഒരു വിഭാഗം പാർട്ടി വിട്ടു സംസ്ഥാന ജനറൽ സെക്രട്ടറി നജീം പാലക്കണ്ടിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ആണ് പാര്‍ട്ടി വിട്ടു സംസ്ഥാന ജനറൽ സെക്രട്ടറി നജീം പാലക്കണ്ടിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം യുഡിഎഫിൽ ചേരും. രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചർച്ച നടത്തി. ഗണേഷ് കുമാറിനോട് അതൃപ്തിയുള്ള വിഭാഗമാണ് പാർട്ടി വിടുന്നത്.
കേരള കോണ്‍ഗ്രസ് ആര്‍ (ബി) എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്ന് നജീം പാലക്കണ്ടി പറഞ്ഞു. ആര്‍ ബാലകൃഷ്ണ പിള്ളയോട് എതിര്‍പ്പില്ല. ഗണേഷ് കുമാര്‍ തന്നിഷ്ട പ്രകാരം പാര്‍ട്ടിയെ നയിക്കുന്നു, പാര്‍ട്ടിയില്‍ അംഗത്വമില്ലാത്തവര്‍ക്ക് പോലും സ്ഥാനങ്ങള്‍ നല്‍കി പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുന്നു എന്നെല്ലാമാണ് പരാതി. ആലപ്പുഴ, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നീ നാല് ജില്ലാ കമ്മറ്റികള്‍ തങ്ങള്‍ക്കൊപ്പമാണെന്നാണ് നജീം പാലക്കണ്ടിയുടെ അവകാശവാദം.
മലബാര്‍ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് അസംതൃപ്തി പരസ്യമായി രംഗത്തെത്തിയവരിൽ ഭൂരിഭാഗവും. പാര്‍ട്ടി ചെയര്‍മാൻ ആര്‍ ബാലകൃഷ്ണപ്പിള്ള ശാരീരിക ബുദ്ധിമുട്ടുകൾ കാരണം സംഘടനാ രംഗത്ത് സജീവമല്ല. കെ ബി ഗണേഷ് കുമാര്‍ വ്യക്തി താൽപര്യങ്ങൾ അനുസരിച്ച് പരിഗണന ചിലര്‍ക്ക് മാത്രം നൽകുന്നു എന്നാണ് വിമത വിഭാഗം ആരോപിക്കുന്നത്.
എന്നാൽ, പാര്‍ട്ടിയിൽ സജീവമല്ലാത്ത പ്രവര്‍ത്തകരാണ് വിമതസ്വരം ഉയര്‍ത്തുന്നതെന്ന പ്രതികരണമാണ് കെ ബി ഗണേഷ് കുമാറിന്‍റെ ഭാഗത്ത് ഇത് വരെ ഉണ്ടായിട്ടുള്ളത്. സംഘടനാ തലത്തിൽ കാര്യമായ ഒരു സ്വാധീനവും വിമതര്‍ക്കില്ല, മാത്രമല്ല പലരേയും പാര്‍ട്ടിയിൽ നിന്ന് പുറത്താക്കാനിരുന്നതാണെന്നും കെബി ഗണേഷ് കുമാര്‍ പറയുന്നു. അതേസമയം വിമതര്‍ നിലപാട് വ്യക്തമാക്കിയ ശേഷം ഇക്കാര്യത്തിൽ ഔദ്യോഗിക നിലപാട് പറയുമെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.