എല്ലാം ജോസ്മോന് വേണ്ടി…. ..ജോ​സ് കെ.​മാ​ണി കേ​ര​ള കോ​ണ്‍​ഗ്ര​സ് മാ​ണി വി​ഭാ​ഗ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി.

പാ​ർ​ട്ടി സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം

0

പാ​ലാ: ജോ​സ് കെ.​മാ​ണി എം​പി രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് മാ​ണി വി​ഭാ​ഗ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടു ചേ​ർ​ന്ന പാ​ർ​ട്ടി സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ഏ​റെ​നേ​ര​ത്തെ ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷ​മാ​ണ് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. പാ​ർ​ട്ടി നേ​താ​ക്ക​ളു​മാ​യും പി.​ജെ.​ജോ​സ​ഫു​മാ​യും മാ​ണി വെ​വ്വേ​റെ ച​ർ​ച്ച ന​ട​ത്തി.

മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് കെ.​എം.​മാ​ണി രാ​വി​ലെ​ത​ന്നെ പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ജോ​സ് കെ. ​മാ​ണി മ​ത്സ​രി​ക്കു​ന്ന​തി​നോ​ട് താ​ത്പ​ര്യ​മി​ല്ലെ​ന്നും മാ​ണി പ​റ​ഞ്ഞു. ഇ​തോ​ടെ കെ​ട്ടി​യി​റ​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​യെ വേ​ണ്ടെ​ന്ന അ​ഭി​പ്രാ​യം പി.​ജെ.​ജോ​സ​ഫ് വി​ഭാ​ഗം ഉ​ന്ന​യി​ച്ചു. മാ​ണി​ക്കും ജോ​സ് കെ.​മാ​ണി​ക്കും താ​ത്പ​ര്യ​മി​ല്ലെ​ങ്കി​ൽ പാ​ർ​ട്ടി​ക്കു വേ​ണ്ടി പ​ണി​യെ​ടു​ക്കു​ന്ന ആ​ർ​ക്കെ​ങ്കി​ലും സീ​റ്റ് ന​ൽ​ക​ണ​മെ​ന്ന് ജോ​സ​ഫ് പ​ക്ഷം വാ​ദി​ച്ചു.

ഇ​തോ​ടെ​യാ​ണ് ലോ​ക്സ​ഭാ എം​പി​യാ​യ ജോ​സ് കെ.​മാ​ണി​യെ​ത​ന്നെ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് അ​യ​യ്ക്കാ​ൻ മാ​ണി തീ​രു​മാ​നി​ച്ച​ത്. തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, സ്റ്റീ​ഫ​ൻ ജോ​ർ​ജ്, ജോ​സ​ഫ് എം. ​പു​തു​ശേ​രി, തോ​മ​സ് ചാ​ഴി​കാ​ട​ൻ തു​ട​ങ്ങി​യ പേ​രു​ക​ളും പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്നു.

 

എല്ലാം പാർട്ടി തീരുമാനം ജോസ് കെ. മാണി-  “എല്ലാം അപ്പന്റെ ദാനം അപ്പൻ തന്നുഞാൻ വാങ്ങി അപ്പന്റെ രാജ്യo മഹത്തപ്പെടട്ടെ “

 

പാർട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതെന്ന് ജോസ് കെ. മാണി എംപി. സീറ്റ് ലഭിച്ചിരിക്കുന്നത് വളരെ പ്രധാനപ്പെട്ട സാഹചര്യത്തിലാണ്. തന്‍റെ ഇഷ്ടാനിഷ്ടങ്ങൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കോട്ടയത്ത് ഉപതെരഞ്ഞെടുപ്പിന് സാധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ലോക്സഭാ തെരഞ്ഞെടുപ്പ് ഒരു വർഷത്തിനകം വരുന്നതിനാലാണിത്. ഉപതെരഞ്ഞെടുപ്പ് ഉണ്ടായേക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ സൂചന നൽകി.

You might also like

-