ജോസഫ് ജോസ്കെ മണി അധികാരവടംവലി അനുരഞ്ജനവുമായി ബിഷപ്പുമാർ

ജോസ് കെ മണിക്ക് നിയസഭ യിലുള്ള പ്രതിനിത്യത്തിലെ കുറവ് മുതലാക്കി ജോസഫ് വിഭാഹം പാർട്ടിപിടിച്ചടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ബിഷപ്പുമാരുടെ ഇടപെടൽ പാർലമെന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്തെ ചൊല്ലി കലഹം തുടങ്ങിയ കേരളാകോൺഗ്രസ്സിൽ ജോസഫ് വിഭാഹത്തിന് നീതി നിക്ഷേധിക്കപെട്ടു എന്ന വിലയിരുത്തലാണ് സഭയിലെ ബിഷപ്പുമാർക്കുള്ളത്

0

കോട്ടയം: കേരളകോൺഗ്രസിലെ പിജെ ജോസഫ് ജോസ് കെ മാണി വിഭാഹങ്ങൾ തമ്മിലുള്ള അധികാരത്തർക്കത്തിൽ ഇടപെട്ട് കത്തോലിക്ക സഭയിലെ ബിഷപ്പുമാർ ജോസ് കെ മണിക്ക് നിയസഭ യിലുള്ള പ്രതിനിത്യത്തിലെ കുറവ് മുതലാക്കി ജോസഫ് വിഭാഹം പാർട്ടിപിടിച്ചടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ബിഷപ്പുമാരുടെ ഇടപെടൽ പാർലമെന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്തെ ചൊല്ലി കലഹം തുടങ്ങിയ കേരളാകോൺഗ്രസ്സിൽ ജോസഫ് വിഭാഹത്തിന് നീതി നിക്ഷേധിക്കപെട്ടു എന്ന വിലയിരുത്തലാണ് സഭയിലെ ബിഷപ്പുമാർക്കുള്ളത് ജോസഫ് മാണി ലയനത്തിൽ ഭീകര നഷ്ട്ടം ഏറ്റുവാങ്ങേണ്ടിവന്ന ജോസഫ് വിഭാഹം ഇപ്പോൾ ഉന്നവക്കുന്നതു പാർട്ടി ചെയർമാൻ സ്ഥാനമാണ് പാർട്ടി, ചെയർമാൻഅന്തരിച്ച സാഹചര്യത്തിൽ പാർട്ടിയുടെ വർക്കിങ് ചെയർമാനും ഏറ്റവും സീനിയർ നേതാവുമായ പിജെ ജോസഫിന് ചെയർമാൻസ്ഥാനം നൽകണമെന്നാണ് ജോസഫ് വിഭാഹത്തിന്റെ ആവശ്യം . എന്നാൽ നിയസഭകക്ഷി നേതൃസ്ഥാനവും ചെയര്മാന്സ്ഥാനവും ഒരുമിച്ചു ജോസഫിന് നല്കാനാവില്ലന്ന നിലപാടിലാണ് ജോസ് കെ മാണിക്കും കൂട്ടർക്കുമുള്ളത്, റോഷിഅഗസ്റ്റിനെ മുൻ നിർത്തിയാണന് ജോസ് കെ മാണിയുടെ നീക്കം പാർലമെന്ററി പാർട്ടി നേതൃസ്ഥാനം ജോസഫിന് നൽകിയാലും പാർട്ടി ചെയർമാൻസ്ഥാനം ഒരുകാരവശാലും വിട്ടുനല്കാനാവില്ലന്നാണ് റോഷിയുടെ വാദം

ഇരുകൂട്ടരും ശക്തി പ്രകടനങ്ങളും തെരുവ് യുദ്ധവും നടത്തുന്നതിനിടയിൽ കഴിഞ്ഞദിവസം പ്രശ്‌നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടു ജോസ് കെ മാണി പാലാ രൂപത അദ്ധ്യക്ഷനെ സന്ദര്ശിക്കുയുവുണ്ടായി പാർട്ടി ചെയർമാൻസ്ഥാനം വീട്ടുനൽകുന്നത് വഴി കേരളാകോൺഗ്രസ് എം മാണി വിഭാഹത്തിന്റെ അധിനതയിൽ നിന്നും പാർട്ടിവേർപെട്ടു പോകുമെന്ന് കേരളാകോൺഗ്രസ് പൂർണമായും പിജെ ജോസഫ് പിടിച്ചെടുക്കുമെന്നുമാണ് ജോസ് കെ മാണിയെ അനുകൂലിക്കുന്നവരുടെ ആശങ്ക ഇക്കാര്യം വികാരാധിനനായി ജോസ് കെ മാണി ബിഷപ്പിനെ ധരിപ്പിച്ചതായാണ് അറിയാൻ കഴിയുന്നത്

ശക്തിപ്രകടനങ്ങളായി തെരുവിലെ ഏറ്റുമുട്ടൽ മാറുമ്പോഴാണ് നേതാക്കൾ സമവായസാധ്യതകള്‍ തേടുന്നത്. നേതാക്കൾക്കെതിരെ മോശം പരാമർശങ്ങളാണ് പ്രകടനത്തിൽ നടത്തുന്നത്. ഇത് നിയന്ത്രിക്കാൻ നേതൃത്വവും ശ്രമിക്കുന്നില്ല. എന്നാല്‍ കേരളകോൺഗ്രസിന്‍റെ പാ‍ർലമെന്‍ററി പാർ‍ട്ടി യോഗം അടുത്തയാഴ്ച അവസാനം ചേർന്നേക്കും. യോഗത്തിന് മുന്നോടിയായി സമവായമുണ്ടാക്കാൻ കത്തോലിക്കാ സഭാ നേതൃത്വം ശ്രമം തുടങ്ങിയതായാണ് വിവരം.

കാഞ്ഞിരപ്പള്ളി പാലാ കോതമംഗലം ഇടുക്കി രൂപതകളുടെ കിഴിൽ വരുന്ന കത്തോലിക്ക വിശ്വാസികളാണ് കേരളാകോൺഗ്രസ്സിന്റെ അണികൾ ഇതിൽ കോതമംഗലം ഇടുക്കി രൂപതകളിൽ ജോസഫ് വിഭാഹത്തെ അനുകൂലിക്കുന്നവരാണ് കൂടുതൽ കാഞ്ഞിരപ്പളിയിൽ ഇരുവരുടെ ശക്തി ഏതാണ്ട് ഒപ്പത്തിനൊപ്പമാണ് എന്നാൽ പാലയിൽ സ്ഥിഗതികൾ ജോസ് കെ മണിക്ക് അനുകൂലമാണ് പാലാ ബിഷപ്പിമായി ബന്ധപ്പെട്ട് പ്രശ്‌നത്തിൽ സമന്വയം ഉണ്ടാക്കാനാണ് റോഷിയും ജോസ് കെ മാണിയും ശ്രമിക്കുന്നത് ജോസ് കെ മാണി പാലാ ബിഷപ്പുമായി ചർച്ചനടത്തിനെത്തുടർന്ന് പാലാ ബിഷപ്പ് ഈ വിഷയത്തിൽ മറ്റു രൂപതകളിൽ ബിഷപ്പുമാരുമായി പ്രശനം ചർച്ചചെയ്തതായാണ് അറിയാന്കഴിഞ്ഞത്.പി ജെ ജോസഫും ജോസ് കെ മാണിയുമായി ചില ബിഷപ്പുമാർ ചർച്ച നടത്തിയതായാണ് വിവരം. സംസ്ഥാനകമ്മിറ്റി വിളിക്കണമെന്ന ജോസ് കെ മാണിഭിഭാഹത്തിന്റെ ആവശ്യം പിജെ ജോസഫ് അംഗീകരിച്ചട്ടുണ്ട് വിദേശത്തുള്ള മോൻസ് ജോസഫ് എത്തിയാൽ ഉടൻ യോഗം വിൽക്കാമെന്നു പിജെ ജോസഫ് തന്റെ നിലപാട് അറിയിച്ചു കഴിഞ്ഞു

വിദേശത്തുള്ള മോൻസ് ജോസഫ് അ‍ഞ്ചിന് എത്തും. ആറാം തീയതി എറണാകുളത്ത് വച്ച് പാർലമെന്‍ററി പാർട്ടി യോഗം വിളിക്കാമെന്നാണ് നിർദ്ദേശം. അതിന് മുൻപ് ഏകദേശ ധാരണയുണ്ടായില്ലെങ്കിൽ പാ‍ർലമെന്‍ററി പാർ‍ട്ടിയിലെ നാടകങ്ങൾ പാർട്ടിയുടെ ഭാവി നിശ്ചയിക്കും.

You might also like

-