എല്ലാം ജോസ്മോന് വേണ്ടി…. ..ജോസ് കെ.മാണി കേരള കോണ്ഗ്രസ് മാണി വിഭാഗത്തിന്റെ സ്ഥാനാർഥി.
പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം
പാലാ: ജോസ് കെ.മാണി എംപി രാജ്യസഭാ തെരഞ്ഞെടുപ്പിൽ കേരള കോണ്ഗ്രസ് മാണി വിഭാഗത്തിന്റെ സ്ഥാനാർഥി. വെള്ളിയാഴ്ച വൈകിട്ടു ചേർന്ന പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഏറെനേരത്തെ ചർച്ചകൾക്കുശേഷമാണ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കഴിഞ്ഞത്. പാർട്ടി നേതാക്കളുമായും പി.ജെ.ജോസഫുമായും മാണി വെവ്വേറെ ചർച്ച നടത്തി.
മത്സരിക്കാൻ താത്പര്യമില്ലെന്ന് കെ.എം.മാണി രാവിലെതന്നെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ജോസ് കെ. മാണി മത്സരിക്കുന്നതിനോട് താത്പര്യമില്ലെന്നും മാണി പറഞ്ഞു. ഇതോടെ കെട്ടിയിറക്കുന്ന സ്ഥാനാർഥിയെ വേണ്ടെന്ന അഭിപ്രായം പി.ജെ.ജോസഫ് വിഭാഗം ഉന്നയിച്ചു. മാണിക്കും ജോസ് കെ.മാണിക്കും താത്പര്യമില്ലെങ്കിൽ പാർട്ടിക്കു വേണ്ടി പണിയെടുക്കുന്ന ആർക്കെങ്കിലും സീറ്റ് നൽകണമെന്ന് ജോസഫ് പക്ഷം വാദിച്ചു.
ഇതോടെയാണ് ലോക്സഭാ എംപിയായ ജോസ് കെ.മാണിയെതന്നെ രാജ്യസഭയിലേക്ക് അയയ്ക്കാൻ മാണി തീരുമാനിച്ചത്. തോമസ് ഉണ്ണിയാടൻ, സ്റ്റീഫൻ ജോർജ്, ജോസഫ് എം. പുതുശേരി, തോമസ് ചാഴികാടൻ തുടങ്ങിയ പേരുകളും പരിഗണനയിലുണ്ടായിരുന്നു.
എല്ലാം പാർട്ടി തീരുമാനം ജോസ് കെ. മാണി- “എല്ലാം അപ്പന്റെ ദാനം അപ്പൻ തന്നുഞാൻ വാങ്ങി അപ്പന്റെ രാജ്യo മഹത്തപ്പെടട്ടെ “
പാർട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതെന്ന് ജോസ് കെ. മാണി എംപി. സീറ്റ് ലഭിച്ചിരിക്കുന്നത് വളരെ പ്രധാനപ്പെട്ട സാഹചര്യത്തിലാണ്. തന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കോട്ടയത്ത് ഉപതെരഞ്ഞെടുപ്പിന് സാധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ലോക്സഭാ തെരഞ്ഞെടുപ്പ് ഒരു വർഷത്തിനകം വരുന്നതിനാലാണിത്. ഉപതെരഞ്ഞെടുപ്പ് ഉണ്ടായേക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ സൂചന നൽകി.