കാശ്‌മീരിൽ ജമാത്ത് ഇ ഇസ്ളാമി വിഘടന വാദം സൃഷ്ടിക്കുന്നതായി രഹസ്യ അന്വേഷണ വിഭാഹം

സംഘടനകള്‍ക്ക് സ്‌കൂള്‍ തുടങ്ങാനായി ഭീകരര്‍ കശ്മീര്‍ താഴ്‌വരയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നേരെ ആക്രമണവും നടത്തുന്നുണ്ട്

0

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ രാജ്യ വിരുദ്ധ മനോഭാവം സൃഷ്ടിക്കാന്‍ ഭീകരര്‍ ജമാത്ത് ഇ ഇസ്ളാമിയെ പോലുള്ള നിരോധിത സംഘടനകളെ ഉപയോഗിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച വിവരം ഇന്റലിജന്‍സ് കശ്മീരിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി,പ്രാദേശിക തലത്തില്‍ ബദല്‍ വിദ്യാലയങ്ങള്‍ സ്ഥാപിച്ച് ഭീകരര്‍ വിദ്യാര്‍ത്ഥികളിലേക്ക് ദേശ വിരുദ്ധ- സര്‍ക്കാര്‍ വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായാണ് ഇന്റലിജന്‍സിന് വിവരം ലഭിച്ചിരിക്കുന്നത്

.ഇത്തരം സംഘടനകള്‍ക്ക് സ്‌കൂള്‍ തുടങ്ങാനായി ഭീകരര്‍ കശ്മീര്‍ താഴ്‌വരയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നേരെ ആക്രമണവും നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി അടുത്തിടെ ചാവല്‍ഗാമിലെ സ്‌കൂള്‍ ഭീകരര്‍ കത്തിക്കാന്‍ ശ്രമിച്ചിരുന്നു. സ്‌കൂളുകള്‍ തകര്‍ത്ത് വിദ്യാര്‍ത്ഥികളെജമാത്ത് ഇ ഇസ്ളാമിയെ പോലുള്ള സംഘടനകളിലേക്ക് ആകര്‍ഷിക്കാനാണ് ഭീകരര്‍ ശ്രമിക്കുന്നത്

You might also like

-