കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നൂതന മാർഗ്ഗങ്ങൾ :എ സി മൊയ്തീൻ

കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി

0

തിരുവനന്തപുരം :കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ പുതിയ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി എ സി മൊയ്തീൻ. ഓപ്പറേഷൻ അനന്തയ്ക്ക് തുല്യമായ പദ്ധതി കൊച്ചിയിൽ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ഡിസാസ്റ്റർ മാനേജ്‌മെന്റ് ഫണ്ടുപയോഗിച്ച് സമയബന്ധിതമായി പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. മാർച്ച് മാസത്തിനുള്ളിൽ പദ്ധതികളെല്ലാം പൂർത്തിയാക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി പത്തുദിവസത്തിനകം സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതിയുടെ നിർദേശമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ചുചേർത്തത്. എറണാകുളം ജില്ലാ കളക്ടർ, കൊച്ചി മേയർ, തദ്ദേശഭരണ സെക്രട്ടറി ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു

You might also like

-