ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു ബിജെപിയും ,ജെ.ജെ.പിയും

സ്വതന്ത്രരുടെയും ജെ.ജെ.പിയുടെയും പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ‌ബി.ജെ.പി. എന്നാല്‍ രണ്ട് സ്വതന്ത്രര്‍ മാത്രമാണ് ഇതുവരെ പരസ്യ പിന്തുണ നല്‍കിയത്

0

ചണ്ഡീഗഡ് ;ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ‌ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബി.ജെ.പി അവകാശവാദം ഉന്നയിച്ചു. അതേസമയം കർണാടക മാതൃകയിൽ ജെ.ജെ.പിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസും രംഗത്തെത്തി.‌സര്‍ക്കാര്‍ രൂപീകരണത്തിന് ബി.ജെ.പിക്കും കോണ്‍ഗ്രസിനും മുന്നില്‍ ജെ.ജെ.പി വാതില്‍ തുറന്നിട്ടതോടെയാണ് ഹരിയാന സര്‍ക്കാര്‍ രൂപീകരണം വീണ്ടും സങ്കീര്‍ണമായത്. പൊതുമിനിമം പരിപാടി അംഗീകരിക്കുന്ന ആരുമായും സഹകരിക്കുമെന്ന് ജെ.ജെ.പി വ്യക്തമാക്കി.താങ്ങുകിട്ടിയ കിട്ടിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ ശക്തമാക്കി.

സ്വതന്ത്രരുടെയും ജെ.ജെ.പിയുടെയും പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ‌ബി.ജെ.പി. എന്നാല്‍ രണ്ട് സ്വതന്ത്രര്‍ മാത്രമാണ് ഇതുവരെ പരസ്യ പിന്തുണ നല്‍കിയത്. ജെ.ജെ.പി ഇല്ലെങ്കില്‍ ആറ് സ്വതന്ത്രരുടെ പിന്തുണ ബി.ജെ.പിക്ക് വേണം.എങ്കിലും നാളെ സത്യപ്രതിജ്ഞ ചെയ്യാനുള്ള ഒരുക്കത്തിലാണ് ബി.ജെ.പി. ജെ.ജെ.പിയുമായി ധാരണയായാലും അഞ്ച് സ്വതന്ത്രരുടെ കൂടി പിന്തുണ നേടിയാല്‍ മാത്രമേ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാനാകൂ.

You might also like

-