കാസർഗോഡ് 9 പൊലീസ് സ്റ്റേഷൻ പരിധികളിൽ നവംബർ 14 വരെ നിരോധനാജ്ഞ

അയോധ്യ വിധിയുടെപശ്ചാത്തലത്തിൽ ചില സംഘടനകൾ സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഇൻറലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് ജില്ലയിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചത്.സമാധാനം തകർത്തു മുതലെടുപ്പ് നടത്തുന്ന ഏതു ശക്തിയെയും ശക്തമായി അടി

0

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ 9 പോലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ.മഞ്ചേശ്വരം ,കുമ്പള, കാസർഗോഡ്, വിദ്യാനഗർ, മേൽപറമ്പ്, ബേക്കൽ, നീലേശ്വരം, ചന്ദേര, ഹൊസ്ദുർഗ് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലാണ് കേരളാ പോലീസ് ആക്ട് 78, 79 പ്രകാരം ജില്ലാ പോലീസ് മേധാവി നിരോധനാജ്ഞ പ്രഖ്യാപിച്ചത്.പതിനാലാം തീയതി രാത്രി 12 മണി വരെയാണ് നിരോധനാജ്ഞ.

അയോധ്യ വിധിയുടെപശ്ചാത്തലത്തിൽ ചില സംഘടനകൾ സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഇൻറലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് ജില്ലയിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചത്.സമാധാനം തകർത്തു മുതലെടുപ്പ് നടത്തുന്ന ഏതു ശക്തിയെയും ശക്തമായി അടിച്ചമർത്തുമെന്ന്ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ മഞ്ചേശ്വരം, കുമ്പള, കാസർഗോഡ് ഹൊസ്ദുർഗ്,ചന്ദേര സ്റ്റേഷൻ പരിധികളിൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം പിൻവലിച്ചതായി അറിയിച്ചിരുന്നു. എന്നാൽ സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്

You might also like

-