കർണാടകത്തിൽ വിമതർ വീണ്ടും നിപാടുമാറ്റി രാജി പിൻവലിക്കാൻ തീരുമാനിച്ച എം എൽ എ വീണ്ടും ബി ജെ പി പാളയത്തിൽ

ജെ ഡി യു , കോൺഗ്രസ്സ് വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ, ഇന്നലെ രാജി പിൻവലിക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രി എംടിബി നാഗരാജ്, വീണ്ടുംതന്റെ നിലപാട് മാറ്റി.

0

ബെംഗളുരു: ഇന്ത്യൻ രാഷ്ട്രീയം ഇതുവരെ കനത്ത വിലപേശൽ നാടകത്തിനാണ് കർണാടക വേദിയാവുന്നത് . രാജികത്തുനൽകി മുംബൈക്ക് കടന്ന എം എൽ മാരിൽ ചിലർ കോൺഗ്രസ്സ് നടത്തിയ കർണാടകത്തിൽ അനുരഞ്ജനത്തിലാവുകയും രാജിക്കാര്യം പുനഃപരിശോധിക്കാൻ തയ്യാറാവുകയും ചെയ്തിരുന്നു .എന്നാൽ കോൺഗ്രസ് – ജെഡിഎസ് സഖ്യത്തിന്‍റെ സമവായ നീക്കങ്ങൾ വീണ്ടും അട്ടിമറിക്കക്പ്പെട്ടതായാണ് വിവരം . ജെ ഡി യു , കോൺഗ്രസ്സ് വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ, ഇന്നലെ രാജി പിൻവലിക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രി എംടിബി നാഗരാജ്, വീണ്ടുംതന്റെ നിലപാട് മാറ്റി.
ഇന്ന് മുംബൈയ്ക്ക് തിരികെപ്പോയ വിമതൻ കെ സുധാകറിനൊപ്പം എംടിബി നാഗരാജും പോയിട്ടുണ്ട്. ബിജെപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ആർ അശോകയ്ക്ക് ഒപ്പമാണ് എംടിബി നാഗരാജ് വിമാനത്താവളത്തിലെത്തിയത്.

ഇന്നലെ മുഖ്യമന്ത്രി കുമാരസ്വാമിയുമായി നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് രാജി പിൻവലിക്കുന്നതായി മുൻ മന്ത്രി കൂടിയായിരുന്ന എംടിബി നാഗരാജ് പ്രഖ്യാപിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചരയ്ക്ക് എംടിബിയുടെ വീട്ടിലെത്തിയ ഡി കെ ശിവകുമാർ നാല് മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് സിദ്ധരാമയ്യയെ കാണാൻ തയ്യാറായത്. അതിന് ശേഷം മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും എംടിബി നാഗരാജിനെ കാണാനെത്തി. ഈ മാരത്തൺ ചർച്ചകൾക്കെല്ലാം ഒടുവിലാണ് നിലപാട് മാറ്റത്തിന് വിമതൻ തയ്യാറായത്.

നാഗരാജിനൊപ്പം രാജി വച്ച കെ സുധാകറും രാജി പിൻവലിക്കുമെന്ന് ഇന്നലെ വാർത്താ സമ്മേളനത്തിൽ നാഗരാജ് പറഞ്ഞിരുന്നു. രണ്ട് പേരെ തിരിച്ചെത്തിക്കാനായതിന്‍റെ ആശ്വാസത്തിൽ കോൺഗ്രസ് – ജെഡിഎസ് സഖ്യനേതൃത്വം ബാക്കിയുള്ളവരുമായി ചർച്ചകൾ നടത്തുമ്പോഴാണ് അപ്രതീക്ഷിത തിരിച്ചടി. യെദിയൂരപ്പ നേരിട്ട് ഇടപെട്ട് ചരടു വലിച്ചു. മുതിർന്ന ബിജെപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ആർ അശോക ഇടപെട്ട് നാഗരാജിനെ  മുംബൈയിലേക്ക് വീണ്ടും കൊണ്ടുപോകുകയാണുണ്ടായത് . മുംബയിൽ വിമത ക്യാമ്പിൽ എത്തിയ ഇയാൾ വീണ്ടും നിലപാട് മാറ്റി .കർണാടകത്തിലെ രാഷ്ട്രീയ ചൂതാട്ടത്തിനു വൻതുകയാണ് ബിജെപി കേന്ദ്ര നേതൃത്വം ചെലവിടുന്നത് വിവരം ,കോൺഗ്രസ്സ് ജെ ഡി യു സര്ക്കാര് നിലപൊതിയാൽ രൂപീകരിക്കപ്പെടുന്ന ബിജെപി സർക്കാരിൽ മികച്ച ഓഫറും കൊടികളും എം എൽ മാർക്ക് വാഗ്ദാനം .

വിമതന്മാരുടെ അടിക്കടിയുള്ള നിലപാടുമാറ്റം കോൺഗ്രസ്സ് ജെ ഡി യു സഖ്യത്തിന് വീണ്ടും തിരിച്ചടിയായിമുംബൈയിലുള്ള എംഎൽഎമാരെ തിരികെയെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയും മങ്ങി. ഇന്നലെ സുപ്രീംകോടതിയിൽ സ്പീക്കർക്കെതിരെ ഹർജി സമർപ്പിച്ചവരിൽ തിരികെയെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട എംടിബി നാഗരാജും സുധാകറുമുണ്ടായിരുന്നു. കുമാരസ്വാമി സർക്കാർ വിശ്വാസവോട്ട് തേടാൻ പോവുകയാണെന്നും അടിയന്തരമായി സ്പീക്കറോട് രാജി സ്വീകരിക്കാൻ ആവശ്യപ്പെടണമെന്നുമാണ് എംഎൽഎമാർ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. വിശ്വാസവോട്ടിൽ പങ്കെടുക്കാൻ വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും സ്പീക്കർ രാജി സ്വീകരിക്കാത്ത പക്ഷം അയോഗ്യരാകുമെന്നും പുതുതായി സുപ്രീംകോടതിയെ സമീപിച്ച എംഎൽഎമാർ പറയുന്നു.പുതുതായി അഞ്ച് എംഎൽഎമാർ കൂടി സുപ്രീംകോടതിയിലെത്തിയതോടെ, സ്പീക്കർക്കെതിരെ ഹർജികളുമായി സുപ്രീംകോടതിയെ സമീപിച്ചവരുടെ എണ്ണം 15 ആയി. വിശ്വാസവോട്ടിന് സഖ്യസർക്കാരും ബിജെപിയും ഒരുങ്ങുമ്പോൾ, എല്ലാ എംഎൽഎമാരെയും ഇരുപാർട്ടികളും റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.

You might also like

-