കർണാടകയിൽ കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാകക്ഷി യോഗം പുരോഗമിക്കുന്നു; വിമത എം.എല്‍.എമാര്‍ യോഗത്തിനെത്തിയില്ല.

യോഗത്തിര്‍ പങ്കെടുക്കാത്തവരെ അയോഗ്യരാക്കുമെന്ന കോണ്‍ഗ്രസിന്റെ പാര്‍ട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. മന്ത്രി പദവികള്‍‍ വാഗ്ദാനം ചെയ്തിട്ടും വിമത എം.എല്‍.എമാര്‍ തിരിച്ചുവരാത്തത് പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്

0

കര്‍ണാടകയിലെ സഖ്യ സര്‍ക്കാറിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കെ, കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാകക്ഷി യോഗം പുരോഗമിക്കുന്നു. വിമത എം.എല്‍.എമാര്‍ യോഗത്തിനെത്തിയില്ല. യോഗത്തിര്‍ പങ്കെടുക്കാത്തവരെ അയോഗ്യരാക്കുമെന്ന കോണ്‍ഗ്രസിന്റെ പാര്‍ട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. മന്ത്രി പദവികള്‍‍ വാഗ്ദാനം ചെയ്തിട്ടും വിമത എം.എല്‍.എമാര്‍ തിരിച്ചുവരാത്തത് പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്. എന്നാല്‍ സഖ്യസര്‍ക്കാരിന് നിലവില്‍ പ്രതിസന്ധികളില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി‌ കെ.സി വേണുഗോപാല്‍ പറഞ്ഞു.

കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി തീർക്കാനാകാതെ ഉഴലുകയാണ് കോൺഗ്രസ്. സമ്പൂർണ മന്ത്രിസഭ പുനഃസംഘടന പ്രഖ്യാപിച്ചിട്ടും രാജിവച്ച എം.എൽ.എമാരെ ഒപ്പം കൂട്ടാൻ സർക്കാറിന് ഇനിയും സാധിച്ചിട്ടില്ല. മറുഭാഗത്ത് ബി.ജെ.പി സഭയിലെ അംഗബലം വർധിപ്പിച്ച് കരുത്ത് കൂട്ടുകയാണ്.

കന്നട രാഷ്ട്രീയത്തിൽ ഭരണവുമായി മുന്നോട്ട് പോകാനുള്ള കോൺഗ്രസ്- ജെ.ഡി.എസ് സഖ്യ സർക്കാറിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയാവുന്നത് മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ചുവടുമാറ്റമാണ്. രാജി വെച്ച മന്ത്രിമാരായ എച്ച്. നാഗേഷും ആർ.ശങ്കറും ബി.ജെ.പി പാളയത്തിൽ എത്തി കഴിഞ്ഞു. കോൺഗ്രസ് വിട്ട് ബി.ജെപി.യിലേക്ക് പോകുകയാണെന്ന് കോൺഗ്രസ് എം.എൽ.എ റോഷൻ ബെയ്ഗും പ്രഖ്യാപിച്ചു കഴിഞ്ഞു. മന്ത്രിസഭ രൂപീകരിയ്കാനുള്ള കേവല ഭൂരിപക്ഷം ഇപ്പാൾ ഉള്ളത് ബി.ജെ.പിയുടെ കൈവശമാണ്‌. സംസ്ഥാനത്തിന് പുറത്ത് റിസോർട്ടിൽ കഴിയുന്ന എം.എൽ.എമാരിലാണ് ഇനിയുള്ള സർക്കാറിന്റെ പ്രതീക്ഷ. ചുരുങ്ങിയത് ഏഴ് പേരെയെങ്കിലും തിരികെയെത്തിക്കാൻ ശ്രമിച്ചാൽ ഭരണം നിലനിർത്താൻ സാധിക്കും.

You might also like

-