കപ്പിനുകൊപ്പുകുട്ടി ഇന്ത്യയസെമിയിൽ മഴ ചതിക്കുമോ

മാഞ്ചസ്റ്ററിലെ പിച്ചില്‍ ഉയര്‍ന്ന സ്‌കോറാണ് പ്രതീക്ഷിക്കുന്നത്. അവസാനം നടന്ന ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരത്തില്‍ ഇരു ടീമുകളും 300നപ്പുറമുള്ള സ്‌കോര്‍ നേടിയിരുന്നു.

0

മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റ് ആദ്യ സെമിയില്‍ ഇന്ന് ഇന്ത്യ ന്യൂസിലാന്‍ഡുമായി ഏറ്റുമുട്ടും. വൈകീട്ട് മൂന്ന് മണിക്ക് ഓള്‍ഡ് ട്രാഫോഡിലാണ് മത്സരം.തുടക്കം മുതല്‍ ആക്രമിച്ചു കളിക്കണം.ഓപ്പണിങ്ങില്‍ രോഹിതും രാഹുലും നല്ല സ്കോര്‍ കണ്ടെത്തിയാല്‍ പിന്നെ വരുന്നവര്‍ക്ക് സമ്മര്‍ദങ്ങളുണ്ടാകില്ല. ഈ ലോകകപ്പില്‍ കോഹ്‍ലിയുടെ നല്ലൊരു ബാറ്റിങ് കാണണം. റിഷഭ് പന്ത് ഈ മത്സരത്തിലുമുണ്ടായേക്കും. വിക്കറ്റിന് പിന്നില്‍ ധോണിയെ മാറ്റിനിര്‍ത്തിയേക്കില്ല. ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ എന്നിവര്‍ കളിക്കുമോ എന്ന് കണ്ടറിയാം. ബൂംറക്കൊപ്പം ഷമിയെ കളിപ്പിക്കുമോ അതോ ഭുവനേശ്വറിന നിലനിര്‍ത്തുമോ.കുല്‍ദീപും ചാഹലും കളിച്ചേക്കും.. അവസാനം നടന്ന ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരത്തില്‍ ഇരു ടീമുകളും 300നപ്പുറമുള്ള സ്‌കോര്‍ നേടിയിരുന്നു.ബാറ്റിങ്ങിനെ അനുകൂലിക്കുന്ന പിച്ചായതിനാല്‍ ഇന്ത്യന്‍ ടീമില്‍ ഉണ്ടായേക്കാവുന്ന മാറ്റത്തെ കുറിച്ചാണ് ആരാധകര്‍ ചിന്തിക്കുന്നത്. ഇന്ത്യ രണ്ട് വീതം സ്പിന്നര്‍മാരെയും പേസര്‍മാരെയും ഉള്‍പ്പെടുത്താനാണ് സാധ്യത. കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത രവീന്ദ്ര ജഡേജ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും. ഇതോടൊപ്പം യൂസ്‌വേന്ദ്ര ചാഹല്‍ ടീമിലേക്ക് തിരിച്ചെത്തും. കുല്‍ദീപ് പുറത്തിരിക്കാനാണ് സാധ്യത.

പേസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ മുഹമ്മദ് ഷമി തിരിച്ചെത്തിയേക്കും. കഴിഞ്ഞ മത്സരത്തില്‍ ഷമിക്ക് വിശ്രമം അനുവദിച്ചിരുന്നു. ഭുവനേശ്വര്‍ കുമാറാണ് പകരം കളിച്ചത്. എന്നാല്‍ 10 ഓവറില്‍ 73 റണ്‍സ് വഴങ്ങിയ ഭുവി ഒരു വിക്കറ്റ് മാത്രമാണ് നേടിയത്. അതുകൊണ്ട് തന്നെ ജസ്പ്രീത് ബൂമ്രയ്‌ക്കൊപ്പം ഷമിക്കാണ് സാധ്യത കൂടുതല്‍. ഹാര്‍ദിക് പാണ്ഡ്യയും പേസ് ഓള്‍റൗണ്ടറായി ഇവര്‍ക്കൊപ്പം ചേരും.

എന്നാല്‍ ബാറ്റിങ് ഓര്‍ഡറില്‍ മാറ്റമൊന്നുമുണ്ടാവില്ല. സാധ്യത ഇലവന്‍ ഇങ്ങനെ- രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ഋഷഭ് പന്ത്, എം.എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ/കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍/മുഹമ്മദ് ഷമി, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂമ്ര.

മഴ വന്നാൽ ക്ളിഎങ്ങനെ ?

മാഞ്ചസ്റ്ററിൽ മഴ പെയ്താൽ ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നത് ഇങ്ങനെയാകും. ടോസിനു ശേഷം മഴ രസം കൊല്ലിയായാൽ കളിയുടെ ബാക്കി റിസർവ് ദിവസത്തിൽ നടക്കും. രണ്ടാമതും ടോസിട്ട് മത്സരം പുതിയതായി തുടങ്ങില്ലെന്ന് ചുരുക്കം. ഇനി രണ്ടാം ദിവസവും മഴപെയ്താൽ മഴ നിയമ പ്രകാരം വിജയിയെ നിശ്ചയിക്കും. മത്സരം ഉപേക്ഷിച്ചാൽ ഗ്രൂപ്പ് ഘട്ടത്തിൽ കൂടുതൽ പോയിന്‍റ് നേടിയ ടീം ഫൈനലിലേക്ക് മുന്നേറും.

അങ്ങനെയെങ്കിൽ, ആദ്യസെമി മഴ മൂലം ഉപേക്ഷിച്ചാൽ ഗ്രൂപ്പ് ഘട്ടത്തിൽ കൂടുതൽ പോയിന്‍റ് നേടിയ ഇന്ത്യ ഫൈനലിലേക്കെത്തും. 1999 ലോകകപ്പിൽ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം മഴ തടസ്സപ്പെടുത്തിയിരുന്നു. രണ്ടാം ദിവസമാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്.

സെമി ഫൈനല്‍ നടക്കുന്ന ഇന്ന് പ്രാദേശിക സമയം രാവിലെ പത്ത് മണിമുതൽ മാഞ്ചസ്റ്ററിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. റിസർവ് ദിനമായ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിവരെ മഴയുണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ ന്യുസിലൻഡ് മത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു