രാജിക്ക് തയ്യാറെന്ന് കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി.

ബംഗളൂരു നഗരത്തിൽ വൈകീട്ട് 6 മണിക്ക് ശേഷം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.

0

രാജിക്ക് തയ്യാറെന്ന് കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. വിശ്വാസ പ്രമേയത്തിൻമേലുള്ള ചർച്ചയുടെ മറുപടി ചർച്ച നടക്കുന്നതിനിടെയാണ് കുമാരസ്വാമി നിലപാട് വ്യക്തമാക്കിയത്. അധികാരത്തിൽ കടിച്ചുതൂങ്ങി കിടക്കാൻ താനില്ലെന്നും കുമാരസ്വാമി പറഞ്ഞു.

പലയാളുകളും തന്നോട് എന്തിനാണ് അധികാരത്തിൽ തുടരുന്നതെന്ന് ചോദിക്കുന്നുണ്ടെന്നും എന്നാൽ ഈ കുതിരക്കച്ചവടക്കാരെ തുറന്നുകാട്ടാനായിരുന്നു ഇതെന്നും കുമാരസ്വാമി പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളുടെ വികസനത്തിനായാണ് താൻ പ്രവർത്തിച്ചതെന്നും കുമാരസ്വാമി പറഞ്ഞു.

അതേസമയം, ബംഗളൂരു നഗരത്തിൽ വൈകീട്ട് 6 മണിക്ക് ശേഷം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ട് സ്വതന്ത്ര എംഎൽഎമാരായ എച്ച്് നാഗേഷ്, ആർ ശങ്കർ, എത്തിയിട്ടുള്ള അപ്പാർട്ട്‌മെന്റിന് മുന്നിൽ ചേരി തിരിഞ്ഞ് പ്രവർത്തകർ ഏറ്റുമുട്ടുകയാണ്. ഇവിടേക്ക് കൂടുതൽ പ്രവർത്തകർ എത്തിക്കൊണ്ടിരിക്കുകയാണ്. പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ട്