കർണാടകയിൽ മുഖ്യമന്തിയുംഉപമുഖ്യമന്ത്രിയും സത്യപ്രതിജ്ഞ ചെയ്യും
ബംഗളുരു :വിവാദങ്ങൾക്കൊടുവിൽ ജനത ദൾ നേതാവ് എച് ഡി കുമാരസ്വാമി മുഖ്യമന്തിയായും കോൺഗ്രസ് പ്രദേശ് കമ്മിറ്റി പ്രസിഡന്റ് ജി പരമേശ്വര ഉപമുഖ്യമന്ത്രിയായും നാളെ ബംഗളുരു വിധാൻ വിധാന സൗധയിൽ വൈകിട്ട് 4.30 നു സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസിലെ കെ ആർ രമേശ് കുമാർ സ്‌പീക്കറാവും. 34 മന്ത്രിമാരിൽ 22 കോൺഗ്രസിനും 12 ദളിനുമായിരിക്കുമെന്നും ഇന്ന് ചേർന്ന ഇരു പാർട്ടികളുടെയും യോഗം തീരുമാനിച്ചു.
ഒരാഴ്ചക്കിടയിൽ രണ്ടു സത്യപ്രതിജ്ഞകൾ നടക്കുന്ന കർണാടകയിൽ കോൺഗ്രസിനാണ് കൂടുതൽ സ്ഥാനങ്ങങ്ങൾ. മന്ത്രിമാരുടെ വകുപ്പുകൾ സത്യപ്രതിജ്ഞക്കു ശേഷം തീരുമാനിക്കും. പരമേശ്വരക്കു പുറമെ ഒരു ഉപമുഖ്യമന്ത്രി കൂടി വ്യക്തമായിട്ടില്ല. ഡെപ്യൂട്ടി സ്പീക്കർ പദവി ദളിനാണ്, ആരായിരിക്കുമെന്നു തീരുമാനിച്ചിട്ടില്ല.
നാല് സംസ്ഥാന മുഖ്യമന്ത്രിമാർ, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, സിപി ഐ നേതാക്കളായ എസ് സുധാകർ റെഡ്‌ഡി, ഡി രാജ തുടങ്ങി പ്രതിപക്ഷ നേതൃനിരയിലെ ഒട്ടേറെ നേതാക്കൾ സത്യപ്രതിജ്ഞക്കു എത്തുന്നുണ്ട്. ഡി എം കെ നേതാവ് എം കെ സ്റ്റാലിൻ, തൂത്തുക്കുടി വെടിവയ്പ് കാരണം സത്യപ്രതിജ്ഞക്കെത്തില്ല. മക്കൾ നീതി മയ്യം നേതാവ് കമല ഹാസൻ എത്തും. കേരളാമുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ പങ്കെടുക്കുമെന്നറിയിച്ചിട്ടുണ്ട്