“വിശ്വാസം’ തെളിയിച്ചു കുമാരസ്വാമി: “വിശ്വാസംമില്ലന്ന് “യെഡ്യൂരപ്പ ചടങ്ങ് ബഹിഷ്കരിച്ചു ബിജെപി

0

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി വി​ശ്വാ​സ​വോ​ട്ട് നേ​ടി. ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 104 ബി​ജെ​പി എം​എ​ൽ​എ​മാ​ർ വോ​ട്ടെ​ടു​പ്പി​ന് നി​ൽ​ക്കാ​തെ സ​ഭ ബ​ഹി​ഷ്ക​രി​ച്ച​തോ​ടെ 117 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ള്ള കു​മാ​ര​സ്വാ​മി സ​ർ​ക്കാ​ർ സ​ഭ​യെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്തു. നേ​ര​ത്തെ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നും ബി​ജെ​പി പി​ൻ​മാ​റി​യി​രു​ന്നു.
ബി​ജെ​പി​യു​മാ​യി നേ​ര​ത്തെ സ​ഖ്യം രൂ​പീ​ക​രി​ച്ച​ത് ക​റു​ത്ത അ​ധ്യാ​യ​മാ​ണെ​ന്ന് കു​മാ​ര​സ്വാ​മി വി​ശ്വാ​സ ​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് സ​ഭ​യി​ൽ പ​റ​ഞ്ഞു. ത​ന്‍റെ തീ​രു​മാ​നം പി​താ​വി​നെ ഏ​റെ വേ​ദ​പ്പി​ച്ചി​രു​ന്നു. അ​തി​ന് പി​താ​വി​നോ​ട് മാ​പ്പ് പ​റ​യു​ന്നു​വെ​ന്നും കു​മാ​ര​സ്വാ​മി പ​റ​ഞ്ഞു.

അ​ച്ഛ​ൻ ദേ​വ​ഗൗ​ഡ​യെ പോ​ലെ മ​തേ​ത​ര​വാ​ദി​യാ​യി ജീ​വി​ക്കാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും അ​ദ്ദേ​ഹം സ​ഭ​യി​ൽ പ​റ​ഞ്ഞു. നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം കൊ​ണ്ടാ​ണ് കോ​ണ്‍​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ഖ്യം രൂ​പീ​ക​രി​ച്ച​ത്. 2004 സ​മാ​ന​മാ​യ രീ​തി​യി​ൽ മ​റ്റൊ​രു സ​ഖ്യം രൂ​പീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​രു പാ​ർ​ട്ടി​ക​ളും പു​തി​യ സ​ഖ്യം രൂ​പീ​ക​രി​ച്ച​തെ​ന്നും കു​മാ​ര​സ്വാ​മി കൂ​ട്ടി​ച്ചേ​ർ​ത്തു.

കു​മാ​ര​സ്വാ​മി​ക്കു പി​ന്നാ​ലെ ബി​ജെ​പി നേ​താ​വ് ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യും സ​ഭ​യി​ൽ സം​സാ​രി​ച്ചു. കു​മാ​ര​സ്വാ​മി​യെ പി​ന്തു​ണ​ച്ച​തി​ൽ ഖേ​ദി​ക്കു​ന്നു​വെ​ന്ന് യെ​ദി​യൂ​ര​പ്പ​യും പ​റ​ഞ്ഞു. ശി​വ​കു​മാ​ർ ഭാ​വി​യി​ൽ ദു​ഖി​ക്കേ​ണ്ടി​വ​രും. കു​മാ​ര​സ്വാ​മി​യെ വി​ശ്വ​സി​ക്കാ​ൻ കൊ​ള്ളാ​ത്ത​വ​നാ​ണ്. നൂ​റി​ൽ 99 ശ​ത​മാ​നം പേ​രും കോ​ണ്‍​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ഖ്യ​ത്തെ ശ​പി​ക്കു​ന്നു​ണ്ടെ​ന്നും യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞു.

ജ​ന​താ​ദ​ളി​നെ​തി​രെ​യാ​ണ് ത​ന്‍റെ പോ​രാ​ട്ട​മെ​ന്നും യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞു. യെ​ദി​യൂ​ര​പ്പ​യു​ടെ പ്ര​സം​ഗ​ത്തി​നു​ശേ​ഷ​മാ​ണ് ബി​ജെ​പി അം​ഗ​ങ്ങ​ൾ സ​ഭ ബ​ഹി​ഷ്ക​രി​ച്ച​ത്.

നേ​ര​ത്തെ നി​യ​മ​സ​ഭാ സ്പീ​ക്ക​റാ​യി കെ.​ആ​ർ. ര​മേ​ശ് കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നു ബി​ജെ​പി പി​ന്മാ​റി​യ​തോ​ടെ എ​തി​രി​ല്ലാ​തെ​യാ​ണ് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യം. ബി​ജെ​പി മു​തി​ർ​ന്ന എം​എ​ൽ​എ എ​സ്. സു​രേ​ഷ്കു​മാ​റി​നെ സ്ഥാ​നാ​ർ​ഥി​യാ​യി നി​ശ്ച​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​വ​സാ​ന നി​മി​ഷം സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നു ബി​ജെ​പി പി​ന്മാ​റു​ക​യാ​യി​രു​ന്നു.

ഇന്ന് സഭയിൽ എത്തുന്നതിന് മുൻപ് കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാർ പ്രത്യേക യോഗം ചേർന്നിരുന്നു. ഹോട്ടലിൽ താമസിപ്പിച്ചിരുന്ന കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാരെ പ്രത്യേക ബസിലാണ് വിദാൻ സൗധിൽ എത്തിച്ചത്.

ഒ​രാ​ഴ്ച​ക്കി​ടെ ര​ണ്ടാ​മ​ത്തെ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​നാ​ണ് ക​ർ​ണാ​ട​ക നി​യ​മ​സ​ഭ ചേ​ർ​ന്ന​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കും കേ​വ​ല​ഭൂ​രി​പ​ക്ഷ​മി​ല്ലാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി​രു​ന്ന ബി​ജെ​പി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യ് വാ​ല ക്ഷ​ണി​ച്ചി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്നു ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യാ​യി യെ​ദി​യൂ​ര​പ്പ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. തു​ട​ർ​ന്നു യെ​ദി​യൂ​ര​പ്പ​യോ​ട് വി​ശ്വാ​സ​വോ​ട്ട് നേ​ടാ​ൻ ഗ​വ​ർ​ണ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ വോ​ട്ടെ​ടു​പ്പി​ന് മു​ൻ​പ് വി​ശ്വാ​സ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച് കൊ​ണ്ട് ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​നു​ശേ​ഷം യെ​ദി​യൂ​ര​പ്പ രാ​ജി പ്ര​ഖ്യാ​പി​ച്ചു. ഇ​തോ​ടെ​യാ​ണ് ഗ​വ​ർ​ണ​ർ കു​മാ​ര​സ്വാ​മി​യെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ക്ഷ​ണി​ച്ച​ത്

കെ.​ആ​ർ. ര​മേ​ശ് കു​മാർ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ സ്പീ​ക്ക​റാ​യി കെ.​ആ​ർ. ര​മേ​ശ് കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നു ബി​ജെ​പി പി​ന്മാ​റി​യ​തോ​ടെ എ​തി​രി​ല്ലാ​തെ​യാ​ണ് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യം. ബി​ജെ​പി മു​തി​ർ​ന്ന എം​എ​ൽ​എ എ​സ്. സു​രേ​ഷ്കു​മാ​റി​നെ സ്ഥാ​നാ​ർ​ഥി​യാ​യി നി​ശ്ച​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​വ​സാ​ന നി​മി​ഷം സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നു ബി​ജെ​പി പി​ന്മാ​റു​ക​യാ​യി​രു​ന്നു

 

You might also like

-