കര്‍ണാടകയിൽ കളി ഇനി കളത്തിൽ സർക്കാർ രൂപീകരണവുമായി ബി.ജെ.പി, ഇന്ന് ഗവര്‍ണറെ കാണും
അതേസമയം എം എൽ എ മാരുടെ രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നിലപാടിൽ പ്രതിക്ഷേധിച്ച് , ബി.ജെ.പി. ഇന്ന് രാവിലെ 11.30ന് വിദാന്‍ സൗദിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ ധർണ സംഘടിപ്പിച്ചിട്ടുണ്ട് ,
ബെംഗളൂരു :കര്‍ണാടകയിലെ കോൺഗ്രസ്സ് ജെ ഡി യു സർക്കാർ പ്രതിസന്ധിയിക്കോലായതോടെ സർക്കാർ രൂപീകരണ നീക്കവുമായി ബിജെപി രംഗത്തു വന്നു വിമത എം എൽ എ മാരുടെ രാജി സ്വീകരിക്കാതെ സർക്കാരിന്റെ നിലനില്പിനായി കൂടുതല്‍ സമയം അനുവദിയ്ക്കുകയാണ് സ്പീക്കര്‍ ചെയ്തതെന്നാണ് ബി.ജെ.പിയുടെ ആരോപിച്ചു ആദ്യം നൽകിയ രാജി . സ്പീക്കര്‍ നിഷേധിച്ച സാഹചര്യത്തില്‍, വീണ്ടും രാജികാത്തു നല്കാൻ മുംബൈയിലുള്ള എം.എല്‍.എമാര്‍ ഇന്ന് ബംഗളൂരുവില്‍ എത്തിയേക്കും.
അതേസമയം എം എൽ എ മാരുടെ രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നിലപാടിൽ പ്രതിക്ഷേധിച്ച് , ബി.ജെ.പി. ഇന്ന് രാവിലെ 11.30ന് വിദാന്‍ സൗദിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ ധർണ സംഘടിപ്പിച്ചിട്ടുണ്ട് , കുമാരസ്വാമി സര്‍ക്കാര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തും. തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഗവര്‍ണറെ കാണും. ന്യൂനപക്ഷമായ സര്‍ക്കാറിനെ തുടരാന്‍ അനുവദിയ്ക്കരുതെന്നും പുതിയ സര്‍ക്കാര്‍ രൂപീകരിയ്ക്കണമെന്നും ആവശ്യപ്പെടും.
രാജി വെച്ച എം.എല്‍.എമാരുമായുള്ള കോണ്‍ഗ്രസിന്റെ സമവായ ശ്രമങ്ങളും തുടരും. ഡി.കെ. ശിവകുമാര്‍ ഇന്ന് വീണ്ടും മുംബൈയിലേയ്ക്ക് പോകും. 12 മണിയോടെ മുംബൈയിലെ ഹോട്ടലില്‍ എത്തി, എംഎല്‍എമാരെ കാണാനാണ് ശ്രമം. എട്ട് എം.എല്‍.എമാരുടെ രാജിയ്ക്ക് നിയമ സാധുതയില്ലെന്ന് സ്പീക്കര്‍ രമേഷ് കുമാര്‍ പറഞ്ഞ സാഹചര്യത്തില്‍ വീണ്ടും രാജി നല്‍കാന്‍, മുംബൈയിലുള്ള എം.എല്‍.എമാര്‍ ഇന്നെത്തുമാണ് സൂചന. അങ്ങിനെയെങ്കില്‍ ശിവകുമാറിന്റെ മുംബൈ സന്ദര്‍ശനത്തിന് ഫലമില്ലാതെയാകും.
വിമത എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ കോണ്‍ഗ്രസ് നീക്കം; 8 എം.എല്‍.എമാരുടെ രാജി നിയമപരമല്ലെന്ന് സ്പീക്കര്‍
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം ബംഗളൂരുവില്‍ എത്തിയ ഗുലാം നബി ആസാദ് ഇന്നലെ രാത്രി, സിദ്ധരാമയ്യ, കെ.സി. വേണുഗോപാല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജി. പരമേശ്വര തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി. സമയം കൂടുതല്‍ ലഭിച്ച സാഹചര്യത്തില്‍, രാജിവെച്ച എം.എല്‍.എമാരെ അനുനയിപ്പിച്ച് ഭരണം തുടരാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് – ജെ.ഡി.എസ് നേതൃത്വം.ശ്രമം വിജയിച്ചില്ലങ്കിൽ എം എൽ എ മാരെ അയോഗ്യനാക്കാൻ തിരുമാനിച്ചിട്ടുണ്ട്