രാഷ്ട്രീയ പാർട്ടികൾക്കായി യുള്ള സംഭാവനകളില്‍ 93 ശതമാനവും കൈക്കലാക്കി ബിജെപി,പണം സമാഹരിച്ചത് ചട്ടങ്ങൾ ലംഘിച്ച്

20,000 രൂപയിലധികമുള്ള സംഭാവനകള്‍ സ്വീകരിക്കുമ്പോള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ ഉണ്ടായിരിക്കണമെന്ന നിയം നിലനിൽക്കെ ചട്ടം പാലിക്കാതെയാണ് ബിജെപി വന്‍തുകകള്‍ സംഭാവനയായി സ്വീകരിച്ചതെന്ന്

0

ഡല്‍ഹി: രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളില്‍ 93 ശതമാനവും കരസ്ഥമാക്കിയത് ബിജെപി. പണം കൈക്കലാക്കിയതാവട്ടെ ചട്ടങ്ങൾ പ്ലിക്കാതെയും , 20,000 രൂപയിലധികമുള്ള സംഭാവനകള്‍ സ്വീകരിക്കുമ്പോള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ ഉണ്ടായിരിക്കണമെന്ന നിയം നിലനിൽക്കെ ചട്ടം പാലിക്കാതെയാണ് ബിജെപി വന്‍തുകകള്‍ സംഭാവനയായി സ്വീകരിച്ചതെന്ന് ഇതുസംബന്ധിച്ച പഠനം നടത്തിയ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍)എന്ന സംഘടന വ്യക്തമാക്കി. പാന്‍ കാര്‍ഡിലെ വിശദാംശങ്ങളോ വിലാസങ്ങളോ ഇല്ലാതെയാണ് സംഭാവനകള്‍ സ്വീകരിച്ചത്. 405 കോടി രൂപ ഒരു ട്രസ്റ്റില്‍ നിന്ന് മാത്രമായും ബിജെപി സംഭാവനയായി സ്വീകരിച്ചിട്ടുണ്ട്.

ആകെ 1059.25 കോടി രൂപയാണ് വിവിധ പാര്‍ട്ടികള്‍ 2016-17, 17-18 വര്‍ഷങ്ങളില്‍ സ്വീകരിച്ചത്. ഇതില്‍ 915 കോടി (92.5 ശതമാനം) രൂപയുടെ ലഭിച്ചിരിക്കുന്നത് ബിജെപിക്കാണ്. 1,731 കോര്‍പ്പറേറ്റുകള്‍ നല്‍കിയ തുകയും ഇതില്‍ ഉള്‍പ്പെടും. ബിജെപി ഉള്‍പ്പെടെയുള്ള ആറ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളാണ് 985 കോടി രൂപയും സംഭാവനയായി കൈപ്പറ്റിയിരിക്കുന്നത്. കോണ്‍ഗ്രസിന് 151 കോര്‍പ്പറേറ്റുകളില്‍ നിന്നായി 55.36 കോടി രൂപയാണ് ലഭിച്ചത്. 20,000 രൂപയിലധികം തുക ലഭിച്ചതിന്റെ കണക്കാണിത്. 2012-13 വര്‍ഷത്തെ അപേക്ഷിച്ച് 2017-18ല്‍ കോര്‍പ്പറേറ്റ് സംഭാവനയുടെ കാര്യത്തില്‍ 414 ശതമാനത്തിന്റെ വര്‍ധനയുണ്ടായെന്ന് വിവിധ കാലത്തെ കണക്കുകള്‍ വിലയിരുത്തി എഡിആര്‍ വിശദീകരിക്കുന്നു.

അത്രയൊന്നും പ്രശസ്തമല്ലാത്ത ട്രസ്റ്റുകളില്‍ നിന്ന് വന്‍തുക സംഭാവന ലഭിച്ചതിന്റെ വിവരങ്ങളും പുറത്തുവന്നതിലുണ്ട്. പിഎസ് ഇലക്ടറല്‍ ട്രസ്റ്റ് രണ്ടു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ സംഭാവന 429.42 കോടി രൂപയാണ്. ഇതില്‍ നിന്നാണ് 405.52 കോടി ബിജെപിക്കും 23.90 കോടി കോണ്‍ഗ്രസിനും ലഭിച്ചത്. 22.59 കോടി രൂപ നല്‍കിയവരെ സംബന്ധിച്ച ഒരു വിവരവും ലഭ്യമായില്ല. പ്രത്യേകവിഭാഗമെന്ന പട്ടികയിലാണ് ഈ സംഭാവനകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

You might also like

-