കൊട്ടക്കമ്പൂർ ഭൂമിയിടപാട്: ജോയ്സ് ജോർജിനെ കുറ്റവിമുക്തനാക്കിയ പോലീസ് റിപ്പോർട്ട് കോടതി നിരാഹരിച്ചു വീണ്ടും അന്വേഷണം

കേസിൽ തുടരന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തൊടുപുഴ കോടതി ഉത്തരവിട്ടു.കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട് കേസില്‍ ജോയ്സ് ജോര്‍ജിന് അനുകൂലമായ റിപ്പോര്‍ട്ടായിരുന്നു പൊലീസ് കോടതിയില്‍ സമർപ്പിച്ചിരുന്നത്

0

തൊടുപുഴ :കൊട്ടക്കമ്പൂർ ഭൂമിയിടപാടിൽ ഇടുക്കി മുൻ എം.പി ജോയ്സ് ജോർജിനെ കുറ്റവിമുക്തനാക്കിയുള്ള പൊലീസ് റിപ്പോർട്ട് കോടതി തള്ളി. കേസിൽ തുടരന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തൊടുപുഴ കോടതി ഉത്തരവിട്ടു.കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട് കേസില്‍ ജോയ്സ് ജോര്‍ജിന് അനുകൂലമായ റിപ്പോര്‍ട്ടായിരുന്നു പൊലീസ് കോടതിയില്‍ സമർപ്പിച്ചിരുന്നത്. കേസ് അന്വേഷിക്കാന്‍ മതിയായ രേഖകളില്ലെന്നും പണം നൽകിയാണ് ജോയ്സിന്റ പിതാവ് ഭൂമി വാങ്ങിയതെന്നുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ മൂന്നാര്‍ ഡി.വൈ.എസ്.പിയുടെ റിപ്പോർട്ട്. ഒരു വർഷം മുമ്പാണ് പൊലീസ് റിപ്പോർട്ട് തൊടുപുഴ സെഷന്‍സ് കോടതിയിൽ സമർപ്പിച്ചത്.

You might also like

-