വിമാനാപകടം കേന്ദ്രമന്ത്രിയും ഗവർണറും മുഖ്യമന്ത്രിയും കോഴിക്കോട്ടെത്തി
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ പി ജയരാജൻ, കെ കെ ശൈലജ ടീച്ചർ, രാമചന്ദ്രൻ കടന്നപ്പള്ളി, എകെ ശശീന്ദ്രൻ, ടി പി രാമകൃഷ്ണൻ, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ തുടങ്ങിയവരാണ് സംഘത്തിലുള്ളത്
തിരുവനന്തപുരം: വിമാനാപകടം വിലയിരുത്താനായി കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയ ഉന്നതർ കോഴിക്കോട്ടെത്തി.എയര്‍ ഇന്ത്യ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി സന്ദര്‍ശിച്ചു. പ്രിൻസിപ്പലുമായും ഡോക്ടർമാരുടെ സംഘമായും കൂടിക്കാഴ്ച നടത്തി.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ പി ജയരാജൻ, കെ കെ ശൈലജ ടീച്ചർ, രാമചന്ദ്രൻ കടന്നപ്പള്ളി, എകെ ശശീന്ദ്രൻ, ടി പി രാമകൃഷ്ണൻ, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ തുടങ്ങിയവരാണ് സംഘത്തിലുള്ളത്
നേരത്തെ കേന്ദ്രമന്ത്രി വി. മുരളീധരൻ കരിപ്പൂരിലെത്തിയിരുന്നു. മന്ത്രി കെ.ടി. ജലിലും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.