കര്‍ണാടകയിൽ വിമതർ അയയുന്നു ; രാജി പുനരാലോചിക്കുമെന്ന് എം.ടി.ബി നാഗരാജ്

മാധ്യമങ്ങളെ കണ്ട നാഗരാജ്, രാജിക്കാര്യത്തില്‍ പുനരാലോചന നടത്തുമെന്നും ഇതിന് സമയം ആവശ്യമാണെന്നും അറിയിച്ചു.

0

ബെംഗളൂരു :കര്‍ണാടകയിലെ സഖ്യ സര്‍ക്കാര്‍ നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസ്- ജെഡിഎസ് നേതൃത്വങ്ങള്‍ നടത്തുന്ന അനുനയ നീക്കങ്ങള്‍ വിജയത്തിലേക്ക് . ഇന്ന് കോണ്‍ഗ്രസ് നേതാക്കളെ കണ്ട വിമത എം.എല്‍.എ എം.ടി.ബി നാഗരാജ് രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സമയം വേണമെന്ന് പ്രതികരിച്ചു. വിമതരുമായി ബി.ജെ.പിയും ആശയവിനിമയം നടത്തുന്നുണ്ട്.

“കോൺഗ്രസ്: പാർട്ടിക്കുവേണ്ടി 40 വർഷമായി ഒരുമിച്ചു പ്രവർത്തിച്ചവരരണ്  ഒരുമിച്ച് ജീവിക്കുകയുംമരിക്കുകയും വേണം,എന്നാണ് ആഗ്രഹം എല്ലാ കുടുംബങ്ങളിലുംപ്രശ്ങ്ങൾ ഉണ്ട് . നാം എല്ലാം മറന്ന് മുന്നോട്ട് പോകണം. എംടിബി നാഗരാജ് (വിമത എം‌എൽ‌എ) അദ്ദേഹം ഞങ്ങളോടൊപ്പം നിൽക്കുമെന്ന് ഉറപ്പ് നൽകിയതിൽ സന്തോഷമുണ്ട്”:ഡി കെ ശിവകുമാർ,

ഇന്നു രാവിലെയാണ് ഡി.കെ. ശിവകുമാറും ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും എം.ടി.ബി നാഗരാജുമായി ചര്‍ച്ച നടത്തിയത്. പിന്നാലെ ബിജെപി നേതാക്കളും എത്തി. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം മാധ്യമങ്ങളെ കണ്ട നാഗരാജ്, രാജിക്കാര്യത്തില്‍ പുനരാലോചന നടത്തുമെന്നും ഇതിന് സമയം ആവശ്യമാണെന്നും അറിയിച്ചു.

അതേസമയം രാജിവെച്ച മറ്റൊരു എം.എല്‍.എ ആയ രാമലിംഗ റെഡ്ഡിയുമായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും കോണ്‍ഗ്രസ് നേതാക്കളും ചര്‍ച്ച നടത്തി. എന്നാല്‍ കൃത്യമായ മറുപടി അദ്ദേഹത്തില്‍ നിന്നുണ്ടായില്ല. 15ന് സ്പീക്കറെ കാണുമെന്നും നിമയസഭ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന സൂചനകളും റെഡ്ഡി പങ്കുവെയ്ക്കുന്നുണ്ട്. എന്നാല്‍, ബംഗളൂരുവിലുള്ള മറ്റ് എം.എല്‍.എമാരെ അനുനയിപ്പിക്കാന്‍ സഖ്യ സര്‍ക്കാറിന് ഇനിയും സാധിച്ചിട്ടില്ല. ബി.ജെ.പിയും വിമതരുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

ഞങ്ങൾ തിങ്കളാഴ്ച വരെ കാത്തിരിക്കും.അവിശ്വാസപ്രമേയത്തെ ആത്മവിശ്വാസത്തെ ത്തോടെ നേരിടാൻഞങ്ങൾ തയ്യാറാണ്

എംടിബി നാഗരാജിനെയും രാമലിംഗറെഡ്ഡിയെയും ബി.ജെ.പി.യിലെത്തിയ്ക്കാനുള്ള ശ്രമങ്ങള്‍ അവരും തുടരുന്നുണ്ട്. സഭയില്‍ വിശ്വാസവോട്ട് തേടുന്നതില്‍ അര്‍ത്ഥമില്ലെന്നും ഇത് എം.എല്‍.എമാരെ ഭീഷണിപ്പെടുത്താനുള്ള തന്ത്രം മാത്രമാണെന്നും ബിജെപി അധ്യക്ഷന്‍ ബി.എസ്. യദ്യൂരിയപ്പ പ്രതികരിച്ചു.

You might also like

-