എം.എല്‍.എമാരുടെ അയോഗ്യരാക്കിയതോടെ കര്‍ണാടകയില്‍ സർക്കാർ രൂപീകരത്തിന് തിരിച്ചടി

എല്ലാവരെയും അയോഗ്യരാക്കുകയോ രാജി സ്വീകരിയ്ക്കുകയോ ചെയ്യുമെന്ന് പ്രതീക്ഷിച്ച ബി.ജെ.പിയ്ക്ക് മൂന്നു പേരുടെ മാത്രം അയോഗ്യത തിരിച്ചടിയാണ്.

0

ബെംഗളൂരു : കോൺഗ്രസ്സ് ജെ ഡി യു വിമത എം എൽ എ മാരെ കൂടെക്കൂട്ടി കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ശ്രമം ആരംഭിച്ച ബി.ജെ.പിയ്ക്ക് തിരിച്ചടിയായി എം.എല്‍.എമാരുടെ അയോഗ്യത. എല്ലാവരെയും അയോഗ്യരാക്കുകയോ രാജി സ്വീകരിയ്ക്കുകയോ ചെയ്യുമെന്ന് പ്രതീക്ഷിച്ച ബി.ജെ.പിയ്ക്ക് മൂന്നു പേരുടെ മാത്രം അയോഗ്യത തിരിച്ചടിയാണ്. വിമതരുടെ കാര്യത്തില്‍ തീരുമാനമായ ശേഷം, സര്‍ക്കാര്‍ രൂപീകരണത്തിലേയ്ക്ക് കടന്നാല്‍ മതിയെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം.

കോണ്‍ഗ്രസിലെ രമേഷ് ജാര്‍ക്കി ഹോളി, മഹേഷ് കുമത്തലി എന്നിവരെ അയോഗ്യരാക്കിയതോടെ മറ്റു വിമതരുടെ മേലുള്ള സമ്മര്‍ദ്ദം കൂടുകയാണ്. തിരികെയെത്തിയില്ലെങ്കില്‍ അഞ്ചു വര്‍ഷത്തേയ്ക്ക് അയോഗ്യരാക്കുമെന്ന സൂചനയാണ് സ്പീക്കര്‍ ഇന്ന് നല്‍കിയത്. കെ.പി.ജെ.പിയുടെ എം.എല്‍.എ ആര്‍. ശങ്കര്‍ അയോഗ്യനായതോടെ, ബി.ജെ.പിയ്ക്ക് അനുകൂലമായ ഒരു വോട്ട് കുറയ്ക്കാനും കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യത്തിനായി. എല്ലാവരെയും അയോഗ്യരാക്കുന്നതു വരെ കാത്തിരിയ്ക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയ്ക്കായി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ചയ്ക്കെത്തിയ നേതാക്കള്‍, ഡല്‍ഹിയില്‍ തന്നെ തുടരുകയാണ്.

അധികമായി ലഭിച്ച സമയം കൊണ്ട്, സമവായ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. മുംബൈയില്‍ നിന്ന് ബംഗളൂരുവിലെത്തിയ വിമതന്‍ ശിവറാം ഹെബ്ബാറുമായി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തിയേക്കും. ഒടുവില്‍ രാജിവെച്ച കെ.സുധാകറും എം.ടി.ബി നാഗരാജും തീരുമാനം പുനഃപരിശോധിയ്ക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ആറ് വിമതരെങ്കിലും നിലപാട് മാറ്റിയാല്‍ ബി.ജെ.പിയുടെ സര്‍ക്കാര്‍ രൂപീകരണ മോഹങ്ങള്‍ക്ക് തിരിച്ചടിയാകും. രണ്ടു ദിവസത്തിനുള്ളില്‍ ബാക്കിയുള്ളവരുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് സ്പീക്കര്‍ അറിയിച്ചിട്ടുള്ളത്

You might also like

-