മസ്തിഷ്‌കജ്വര ബാധയെത്തുടര്‍ന്ന് കുട്ടികള്‍ മരിച്ച ബിഹാറിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് കനയ്യ കുമാര്‍ സന്ദര്‍ശിച്ചു

മൂന്ന് ആഴ്ച്ച പിന്നിട്ടിട്ടും മസ്തിഷ്‌ക ജ്വരം പടരുന്നതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല.

0

ബിഹാർ /മുസഫര്‍പൂർ :മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ച ബിഹാറിലെ മുസഫര്‍പൂറിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് സിപിഐ നേതാവ് കനയ്യ കുമാര്‍ സന്ദര്‍ശിച്ചു. മസ്തിഷ്‌ക ജ്വര ബാധയെത്തുടര്‍ന്ന് മുസഫര്‍പൂരില്‍ മാത്രം 128 കുട്ടികള്‍ മരിച്ചതായാണ് സ്ഥിരീകരണം. കുട്ടികളിലെ നിര്‍ജലീകരണം തടയാന്‍ പതിനൊന്ന് ലക്ഷത്തിലധികം ഒആര്‍എസ് പാക്കറ്റുകള്‍ സര്‍ക്കാര്‍ ഇതിനോടകം വിതരണം ചെയ്തു.

അതേസമയം അസുഖം തടയുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. മൂന്ന് ആഴ്ച്ച പിന്നിട്ടിട്ടും മസ്തിഷ്‌ക ജ്വരം പടരുന്നതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. ജ്വരത്തെത്തുടര്‍ന്ന് കുട്ടികള്‍ നിരവധി മരിക്കുന്ന സാഹചര്യം ഉണ്ടായിട്ടും വിഷയം തിങ്കളാഴ്ച്ചയാണ് സുപ്രിം കോടതി പരിഗണിക്കുന്നത്.

മസ്തിഷ്‌ക ജ്വരം ബീഹാറില്‍ മാത്രം ഒരു മാസത്തിനിടെ 136 കുട്ടികള്‍ മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മുസഫര്‍പൂര്‍ ജില്ലയില്‍ മാത്രം 117 കുട്ടികള്‍ മരിച്ചു. വൈശാലി, ബംഗല്‍പൂര്‍, കിഴക്കന്‍ ചമ്പാരന്‍, സിതാമര്‍ഹി എന്നീ ജില്ലകളിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 600 കുട്ടികളാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

ബിഹാറിലെ മുസാഫര്‍പൂരിന് പിന്നാലെ കൂടുതല്‍ ജില്ലകളിലേക്ക് മസ്തിഷ്‌ക ജ്വരം വ്യാപിക്കുകയാണ്. സമസ്തിപൂര്‍, ബങ്ക, വൈശാലി ജില്ലകളില്‍ നിന്നാണ് രോഗ ലക്ഷണങ്ങളുമായി കുഞ്ഞുങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

You might also like

-