കണ്ണൂരില്‍ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി

രാവിലെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞിരുന്നു. ഡി എഫ് ഓ എത്തി കാട്ടാനകളിറങ്ങി കൃഷി നാശം സംഭവിച്ച കർഷകർക്ക് ഒരാഴ്ചക്കകം നഷ്ടപരിഹാരവും കാട്ടാനകളെ അകറ്റാൻ സോളാർ ഫെൻസ് എന്നിവ ഉറപ്പ് നൽകിയതിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.

0

പയ്യാവൂര്‍: നാട് വിറപ്പിച്ചു ഒടുവിൽ കണ്ണൂർ പയ്യാവൂര്‍ ചന്ദനക്കാംപാറയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാട്ടാനയെ രക്ഷപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ് ചന്ദനക്കാംപാറയിൽ ഷിമോഗ കോളനിയിലെ ചന്ദ്രന്റെ പറമ്പിലെ പൊട്ടക്കിണറ്റിൽ കാട്ടാന വീണത്. രാവിലെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞിരുന്നു. ഡി എഫ് ഓ എത്തി കാട്ടാനകളിറങ്ങി കൃഷി നാശം സംഭവിച്ച കർഷകർക്ക് ഒരാഴ്ചക്കകം നഷ്ടപരിഹാരവും കാട്ടാനകളെ അകറ്റാൻ സോളാർ ഫെൻസ് എന്നിവ ഉറപ്പ് നൽകിയതിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.

മണ്ണുമാന്തി യന്ത്രമുപയോഗിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനം യന്ത്രം തകരാറിലായതോടെ തടസ്സപ്പെട്ടിരുന്നു. തുടർന്ന് വൈകീട്ട് 6 മണിയോടെ കിണറിന് ചുറ്റുമുള്ള മണ്ണിടിച്ച് നിരത്തി ആനയെ കരക്കു കയറ്റാനുള്ള ശ്രമം തുടങ്ങുകയായിരുന്നു. ആനയുടെ ആരോഗ്യസ്ഥിതി മോശമായതും പ്രതികൂല കാലവസ്ഥയുമായാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായത്.

You might also like

-