കണ്ണൂര്‍ ജില്ലയില്‍ പുതിയതായി രോഗം സ്ഥിരീകരിച്ച ഒരാളുടെ നില അതീവ ഗുരുതരം

ഇയാൾക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. മാഹിയിലും കണ്ണൂർ ജില്ലയിലുമായി ഇയാൾ നൂറു കണക്കിന് ആളുകളുമായി സമ്പർക്കം പുലർത്തിയിട്ടുമുണ്ട്.

0

കണ്ണൂര്‍ :ജില്ലയില്‍ പുതിയതായി രോഗം സ്ഥിരീകരിച്ച മൂന്ന് പേരിൽ ഒരാളുടെ ആരോഗ്യ നില അതീവ ഗുരുതരം. മാഹി സ്വദേശിയായ എഴുപത്തിയൊന്നുകാരനെ വൃക്കകളുടെ പ്രവർത്തനം തകരാറിലായതിനാൽ വെൻ്റിലേറ്ററിലേക്ക് മാറ്റി. ഇയാൾക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. മാഹിയിലും കണ്ണൂർ ജില്ലയിലുമായി ഇയാൾ നൂറു കണക്കിന് ആളുകളുമായി സമ്പർക്കം പുലർത്തിയിട്ടുമുണ്ട്.

മാഹി ചെറുകല്ലായി സ്വദേശിയായ 71 കാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ വെൻറിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന ഇയാളുടെ ഇരു വൃക്കകളും തകരാറിലാണ്. ഹൃദ്രോഗി കൂടിയായ ഇയാള്‍ക്ക് കടുത്ത ന്യുമോണിയ ബാധയുമുണ്ടന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു.
മാര്‍ച്ച് 15 മുതല്‍ ഇയാൾ മാഹിക്ക് പുറമെ കണ്ണൂർ ജില്ലയിലെ നിരവധി സ്ഥലങ്ങളിലും സന്ദർശനം നടത്തിയിരുന്നു. വിവിധ പൊതു ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. മാര്‍ച്ച് 15 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ എംഎം ഹൈസ്‌കൂള്‍ പള്ളിയിലെ എല്ലാ മതചടങ്ങുകളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. മാർച്ച് 18 ന് പന്ന്യന്നൂര്‍ ചമ്പാട്ട് നടന്ന വിവാഹ നിശ്ചയത്തിൽ പങ്കെടുക്കുന്നതിനായി മരുമകന്റെ കൂടെ മാഹിപാലം വരെ ബൈക്കില്‍ യാത്ര ചെയ്തു. തുടർന്ന് ടെമ്പോ ട്രാവലറിൽ 11 പേരോടൊപ്പമാണ് ചടങ്ങിനെത്തിയത്. വിവാഹ നിശ്ചയച്ചടങ്ങില്‍ 45ലേറെ പേര്‍ പങ്കെടുത്തതായാണ് വിവരം. അന്നു തന്നെ 10 പേര്‍ക്കൊപ്പം എരൂര്‍ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. ആ സമയത്ത് പള്ളിയില്‍ മറ്റ് ഏഴു പേര്‍ കൂടി ഉണ്ടായിരുന്നതായാണ് കണ്ടെത്തിയത്.

You might also like

-