മംഗളാദേവീ കണ്ണകി ട്രസ്റ്റ് ഭാരവാഹികകൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഇടുക്കിയിലെ മംഗളാ ദേവി ക്ഷേത്രം പുനരുദ്ധാരണം നടത്താൻ നിർദ്ദേശം നൽകിയ മുഖ്യമന്ത്രിയുടെ തീരുമാനത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കാനും ദേവസ്വം ബോർഡ് നടത്തുന്ന പ്രവർത്തനത്തിൽ പിൻതുണ പ്രഖ്യാപിക്കാനുമായാണ് കണ്ണകി ട്രസ്റ്റ്ചെയർമാൻ രാജേന്ദ്രൻ ഐ എ എസ്സിന്റെ നേതൃത്വത്തിൽ ഭാരവാഹികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കു് എത്തിയത്

0

തിരുവന്തപുരം :ഇടുക്കി-മംഗളാദേവീ കണ്ണകി ട്രസ്റ്റ് ഭാരവാഹികളും ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറും ബോർഡ് അംഗം കെ.പി.ശങ്കരദാസും
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. നിയമസഭയിൽ മുഖ്യമന്ത്രിയുടെ മുറിയിലായിരുന്നു കൂടിക്കാഴ്ച.മുഖ്യമന്ത്രിയെ പൊന്നാടയണിയിച്ച് ആദരിച്ച കണ്ണകി ട്രസ്റ്റ് ഭാരവാഹികൾ അദ്ദേഹത്തിന് ഉപഹാരവും സമർപ്പിച്ചു. ഇടുക്കിയിലെ മംഗളാ ദേവി ക്ഷേത്രം പുനരുദ്ധാരണം നടത്താൻ നിർദ്ദേശം നൽകിയ മുഖ്യമന്ത്രിയുടെ തീരുമാനത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കാനും ദേവസ്വം ബോർഡ് നടത്തുന്ന പ്രവർത്തനത്തിൽ പിൻതുണ പ്രഖ്യാപിക്കാനുമായാണ് കണ്ണകി ട്രസ്റ്റ്ചെയർമാൻ രാജേന്ദ്രൻ ഐ എ എസ്സിന്റെ നേതൃത്വത്തിൽ ഭാരവാഹികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കു് എത്തിയത്. ക്ഷേത്ര പുനരുദ്ധാരണ കാര്യത്തിലും വിശേഷ ദിവസങ്ങളിൽ ക്ഷേത്രത്തിലേക്ക് ഭക്തർക്ക് പ്രവേശനം നൽകുന്നതിലും സർക്കാർ നടത്തിയ ഇടപെടൽ സ്വാഗതാർഹവും മാതൃകാപരമാണെന്നും ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. മംഗളാദേവീ ക്ഷേത്ര പുനരുദ്ധാരണ വിഷയത്തിൽ പുരാവസ്തു വകുപ്പു് ഇപ്പോൾ നിസഹകരണ മനോഭാവം കാണിക്കുകയാണെന്ന് ട്രസ്റ്റ് ഭാരവാഹികളും ദേവസ്വം പ്രസിഡൻറും മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ട്രസ്റ്റും ദേവസ്വം ബോർഡും ചേർന്ന് ഒരു ഏകോപന സമിതി ഉണ്ടാക്കി നടപടികളുമായി മുന്നോട്ട് പോകണമെന്ന് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി നിർദ്ദേശം നൽകി.മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ദേവസ്വം ബോർഡ് ആസ്ഥാനത്ത് എത്തിയ ട്രസ്റ്റ് ഭാരവാഹികൾ പ്രസിഡന്റ് എ.പത്മകുമാർ, ബോർഡ് അംഗം കെ.പി.ശങ്കരദാസ് എന്നിവരെ പൊന്നാടയണിച്ച് ആദരിച്ചു. തുടർന്ന് പ്രസിഡന്റ് എ.പത്മകുമാറിന്റെ അധ്യക്ഷതയിൽ ട്രസ്റ്റ് ഭാരവാഹികളുമായുള്ള ആദ്യ യോഗവും ചേർന്നു. ദേവസ്വം കമ്മീഷണർ എൻ.വാസു, സെക്രട്ടറി ജയശ്രീ, മംഗളാദേവി ക്ഷേത്ര ദേവസ്വം കോ-ഓർഡിനേറ്റർ യതീന്ദ്രനാഥ് തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു

You might also like

-