കലി പൂണ്ട കാട്ടാന കിണറിൽ വീണു ചരിഞ്ഞു .ആനയെകയറ്റാനെത്തിയ ജെ സി ബി മറിഞ്ഞു ഓപ്പറേറ്റർ മരിച്ചു

കഞ്ഞിക്കുഴി കൈതപ്പാറയിൽ കുളംബേൽ ജോബിഷ് ചാക്കോയാണ് മരിച്ചത്

0

കഞ്ഞിക്കുഴി /ഇടുക്കി :കഞ്ഞിക്കുഴിയിൽ കിണറ്റിൽ വീണു ചരിഞ്ഞ കാട്ടാനയെക്കയറ്റാനെത്തിയ ജെ സി ബി മറിഞ്ഞു ഓപ്പറേറ്റർ മരിച്ചു കഞ്ഞിക്കുഴി കൈതപ്പാറയിൽ കുളംബേൽ ജോബിഷ് ചാക്കോയാണ് മരിച്ചത് .കാട്ടാന ചരിഞ്ഞ കിണറിന് സമീപത്തേക്ക് ജെസിബി എത്തിക്കുന്നതിനിടയിൽ ജെ സി ബി തെന്നിമറിഞ്ഞു നിയത്രണം വിട്ട്ണ് അപകടമുണടായത് സംഭവത്തിൽ അഞ്ചുപേർക്ക് പരുക്കുണ്ട് . കാട്ടാന വീട് നശിപ്പിച്ച കുളംബേൽ ജോസെഫിന്റെ സഹോദര പുത്രനാണ് മരിച്ച ജോബിഷ് ചാക്കോ (28) കഞ്ഞിക്കുഴിയിലെ പരിസരങ്ങളിലുമായി കഴിഞ്ഞ കുറേ ദിവസ്സമായി നാട്ടുകാരെ ഭീതിയിലാഴ്ത്തി സംഹാരതാണ്ഡവമാടിയ കാട്ടാന
കാലിടറി കിണറ്റിൽ് വീണാണ് ചെരിഞ്ഞത്.

,കഞ്ഞിക്കുഴി പഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ പെട്ട കൈതപ്പാറയിൽ ആണ് സംഭവം .കഴിഞ്ഞ ദിവസ്സം നാട്ടിലിറങ്ങിയ കാട്ടാന ഒരു വീട് പൂർണമായും ഇടിച്ചു നിരത്തിയിരുന്നു. നിരവധി ഏക്കർ സ്ഥലത്തെ കൃഷിയും നശിപ്പിച്ചിരുന്നു
വീടും കൃഷിയും നശിപ്പച്ചശേഷം കിണറിനെ സമീപം നടക്കുമ്പോൾ കിണറിന്റെ അരിക് ഇടിഞ്ഞുവീണാണ് ആന ചെരിഞ്ഞത്

You might also like

-