അന്തർ സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ പ്രധാനപ്രതിയായ  പോലീസ്  സബ് ഇൻസ്‌പെക്ടർ  എക്‌സൈസ് സംഘംത്തിന്റെ  പിടിയിൽ 

0
ഇടുക്കി :ആന്ധ്രാ ഉൾപ്പെടെ യുള്ള സംസ്ഥാനങ്ങളിൽ  മവോയിസ്റ്റുകളുമായി
ചേർന്ന്  കഞ്ചാവ്  കൃഷി ചെയ്ത  വൻതോതിൽ  ഹാഷിഷ് ഓയിൽ ഉത്പാതിപ്പിച്ഛ് രാജ്യത്തും  പുറത്തും  വില്പന നടത്തിവന്നിരുന്ന മയക്കുമരുന്ന് സംഘത്തിലെ  പ്രധാന പ്രതി  രാജാക്കാട് കല്ലോലിക്കൽ വിൻസെന്റ് (57) യാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടന്ന 11കോടിയുടെ ഹാഷിഷ് വേട്ട കേസുമായി ബന്ധപ്പെട്ട്വെള്ളത്തൂവൽ പോലീസ് സ്‌റ്റേഷനിൽ എസ്.ഐ: ആയി രുന്നവിൻസെന്റ്നെ  സർക്കാർ സർവീസിൽ നിന്നും  പുറത്താക്കിയിരുന്നു റിട്ടയേർഡ് ആകുന്നതിന്റെ തൊട്ടു മുൻപ് സർവീസിൽ നിന്നും പിരിച്ചുവിട്ട ഇയാൾ  കേസിൽ അകപ്പെട്ടതോടെ  മുങ്ങുകയായിരുന്നു
 തിരുവനന്തപുരം എക്‌സൈസ് സി.ഐ: റ്റി. അനിൽകുമാർ, പ്രത്യേക സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ (12-6-18) രാത്രി ഒൻപതുമണിയോടെ തന്ത്രപൂർവം അറസ്റ്റ്   ചെയ്തത്.

തിരുവനന്തപുരം എക്‌സൈസ് സി.ഐ: റ്റി. അനിൽകുമാർ

കഴിഞ്ഞ മാസം 25-നാണ് 10.202 കിലോ ഹാഷിഷ് ഓയിലും ഇതിന്റെ വിലയിനത്തിൽ അഡ്വാൻസ് നൽകുവാൻ കൊണ്ടു വന്ന 13.5 ലക്ഷം രൂപയുമായി മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയും തിരുവനന്തപുരത്തെ പ്രമുഖ റെസ്റ്റോറന്റ് ശ്രംഖലയുടെ ഉടമയുമായ റെനീസ്, രണ്ടാം പ്രതിയും അടിമാലിക്കു സമീപം കുതിരയളയിലെ ക്ഷേത്രം പൂജാരിയുമായ തൃശൂർ സ്വദേശി വിനീഷ്, മൂന്നാം പ്രതിയും തീരുവനന്തപുരം കാട്ടാക്കട സ്വദേശിയുമായ അനൂപ് എന്നിവർ ഇപ്പോഴും റിമാൻഡിലാണ്. രണ്ടു കാറുകളും ഒരു ബൈക്കും അന്നു തന്നെ എക്‌സൈസ് സംഘം പ്രതികളോടൊപ്പം കസ്റ്റഡിയിൽ എടുത്തിരുന്നു. ഒഡീഷയിൽ നിന്നുള്ള ഹാഷിഷ് ഓയിൽ അടിമാലിയിൽ മറ്റു മാർഗങ്ങളിലൂടെ എത്തിച്ച ശേഷം ഇവിടെ നിന്നും വാങ്ങി കൊണ്ടു പോകുവാൻ ഉപയോഗിച്ച മാരുതി ഓൾട്ടോ 800 കാറിന്റെ ഉടമസ്ഥനെ പിടികൂടുന്നതിനായാണ് എക്‌സൈസ് സംഘം തിരുവനന്തപുരത്തു നിന്നും ഈ മാസം 2,3 തീയതികളിൽ അടിമാലിയിലെത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ കുരിശുപാറ സ്വദേശിയായ യഥാർത്ഥ വാഹന ഉടമയിൽ നിന്നും മെയ് അഞ്ചിന് അടിമാലിയിലെ മൊബൈൽ വ്യാപാരി സംഗീത് വഴി കടയിലെ തന്നെ ജീവനക്കാരനായ അഭിജിത്ത് എന്നയാൾക്ക് വിൽപന നടത്തിയിരുന്നതായി കണ്ടെത്തി. ഇതിനിടെയാണ് ഇടുക്കിയിലെ പ്രമുഖ മയക്കുമരുന്ന് മാഫിയാ തലവനും ചാറ്റുപാറ സ്വദേശിയുമായ യുവാവ് തന്റെ സഹായിയുടെ പേരിലേക്ക് വാഹനം കൃത്രിമ രേഖകൾ ചമച്ച് മാറ്റുവാനുള്ള ശ്രമം നടക്കുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. ഇന്നലെ ഹോട്ടലിൽ വച്ച് വിൻസെന്റിന്റെ നേതൃത്വത്തിൽ വ്യാജരേഖ തയ്യാറാക്കുന്നതിനിടെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. സംഘത്തെ കണ്ട് നശിപ്പിക്കുവാൻ ശ്രമിച്ച ചെക്കുകളും വ്യാജരേഖകളും പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന കേസിലാണ് വിൻസന്റിനെ കഴിഞ്ഞ വർഷം പോലീസ് സേനയിൽ നിന്നും പിരിച്ചു വിട്ടിരുന്നത്.
കഴിഞ്ഞ 24-ന് രാത്രിയിൽ അഭിജിത്തിൽ നിന്നും രണ്ടാംപ്രതി വിനീഷ് മുഖേന വാടക വ്യവസ്ഥയിലാണ് വാഹനം വാങ്ങിയത്. മാഫിയാ സംഘം വാരണാസിയിൽ യാത്ര കഴിഞ്ഞ് തിരികെ വരും വഴിയാണ് അടിമാലിയിൽ ദേശീയപാതയിൽ തന്നെ ബസ്റ്റാൻഡ് പരിസരത്തു വച്ച് വാഹനം കൈമാറിയത്. കാറിന്റെ ഡോർ പാഡുകൾ ഇളക്കി മാറ്റി പ്ലാസ്റ്റിക് കവറിൽ ഒരു കിലോ വീതമുള്ള പാക്കറ്റുകളാക്കിയാണ് ഇവ തിരുവനന്തപുരത്തെത്തിച്ചത്. ഇവിടെയുള്ള പ്രമുഖ ഹോട്ടലിന്റെ പാർക്കിംങ് ഏരിയയിൽ വച്ചാണ് എക്‌സൈസ് സംഘം വാഹനങ്ങൾ വളഞ്ഞ് പ്രതികളെ പിടികൂടിയത്. ഈ കേസുമായി ബന്ധപ്പെട്ട് ഓഡീഷയിൽ സ്വന്തമായി കഞ്ചാവ് ഓയിൽ ഫാക്ടറി നടത്തിപ്പുകാരനടക്കമുള്ള പ്രതികളെ വൈകാതെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് എക്‌സൈസ് സംഘം. കഴിഞ്ഞ ഒരു മാസത്തിനകം 65.202 കിലോഗ്രാം ഹാഷിഷ് ഓയിലാണ് മൂന്നു കേസുകളിലായി പിടികൂടിയത്. പാലക്കാട് 35 കിലോഗ്രാം, തിരുവനന്തപുരത്ത് രണ്ടു കേസുകളിലായി 17 കിലോഗ്രാം, 10.202 കിലോഗ്രാം എന്നിങ്ങനെയാണ് പിടിച്ചെടുത്തത്. ഇവടുടെയെല്ലാം മൊത്തവ്യാപാരി ഒരാൾ തന്നെയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ വിലയിൽ നിന്നും നിശ്ചിത ശതമാനം പണം ഒഡീഷയിലെ മാവോയിസ്റ്റുകൾക്ക് നൽകിയാണ് യഥേഷ്ടം ഉൽപാദനം നടത്തുന്നത്. ഈ പണം രാജ്യദ്രോഹത്തിനായി മാവോയിസ്റ്റുകൾ ഉപയോഗിക്കുന്നതായും വിവരം അധികൃതർക്ക് ലഭിച്ചിട്ടുണ്ട്
You might also like

-