തിരുവനന്തപുരത്ത് കഞ്ചാവ് വേട്ട വീട്ടിൽ സൂക്ഷിച്ചിരുന്ന 55 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
പൂവൻകുഴി സ്വദേശി നാഗരാജ്(35), കിളിയൂർ സ്വദേശികളായ നിഖിൽ (21), ആരിഫ് (20) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം :വെള്ളറട പൂവൻകുഴിയിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന 55 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ.വെള്ളറട പൂവൻകുഴി കോളനിയിൽ ആൻറി നാർക്കോട്ടിക് സെൽ നടത്തിയ പരിശോധനയിലാണ് 55 കിലോ കഞ്ചാവ് പിടികൂടിയത്.സംഭവുമായി ബന്ധപ്പെട്ട് പൂവൻകുഴി സ്വദേശി നാഗരാജ്(35), കിളിയൂർ സ്വദേശികളായ നിഖിൽ (21), ആരിഫ് (20) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. നാഗരാജൻ്റെ വീട്ടിലെ രഹസ്യ അറിയിലായിരുന്നു കഞ്ചാവ് ശേഖരിച്ചിരുന്നത്.ആര്യങ്കോട് സ്റ്റേഷൻ പരിധിയിലെ വാവോട് നിന്ന് 10 കിലോ കഞ്ചാവ് കഴിഞ്ഞാഴ്ച പിടികൂടിയിരുന്നു .ഇതുരെ അതിർത്തി ഗ്രാമങ്ങളിൽ നിന്നും ഉൾപ്പെടെ 100 കിലോയോളം കഞ്ചാവ് പോലീസ് പിടികൂടിയത്.കമ്പം തേനി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ഒന്നും മൊത്തമായി കഞ്ചാവ് എത്തിച്ച് ചില്ലറ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന പെട്ടവരാണ് ഇപ്പോൾ പിടിയിലായത്. ഇവർക്കെതിരെ മുമ്പും കഞ്ചാവ് കടത്ത് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വെള്ളറട സിഐ ശ്രീകുമാർ എസ് ഐ തിലക് രാജൻ, ആൻറി നർക്കോട്ടിക്സ് എസ് ഐ ഷിബുകുമാർ സിപിഒ മാരായ അരുൺ അരുൺ, അഭിലാഷ് , അലക്സ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.അന്യസംസ്ഥാനങ്ങളിനിന്നായി 250 കിലോയിലധികം കഞ്ചാവ് സംഘം ഇവിടെ എത്തിച്ചിട്ടുണ്ട് എന്നും, ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.