ഭാഗ്യലക്ഷ്മിയേയും സുഹൃത്തുക്കളേയും ഉടന്‍ അറസ്റ്റ് ചെയ്യേണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍

പൊലീസിന് കോവിഡ് ഡ്യൂട്ടിയടക്കം നിലനില്‍ക്കുന്നതിനാല്‍ കൂടിയാണ് തിടുക്കത്തിലുള്ള അറസ്റ്റ് വേണ്ടെന്ന് നിര്‍ദ്ദേശം നല്‍കിയതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ വിശദീകരിച്ചു.

0

തിരുവനതപുരം :സ്ത്രീകളെ അധിക്ഷേപിച്ച യുട്യൂബര്‍ വിജയ് പി. നായരെ മർദിച്ച കേസില്‍ പ്രതികളായ ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും അറസ്റ്റ് ഉടനുണ്ടാകില്ല. അന്വേഷണവും തെളിവ് ശേഖരണവും പൂര്‍ത്തിയാക്കിയ ശേഷം തുടര്‍നടപടി മതിയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന ഉന്നതതല നിര്‍ദ്ദേശം. പ്രതികള്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ പുന:പരിശോധിക്കാന്‍ നിയമോപദേശം തേടാനും തീരുമാനമുണ്ട്. കേസില്‍ മൂന്ന് പേരും ഒളിവിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി

ഇന്നലെ തള്ളിയതോടെ മൂന്ന് പേരുടെയും അറസ്റ്റിനായി പോലീസ് നടപടി ആരംഭിച്ചത് . പ്രതികളുടെ വീടുകള്‍ കേന്ദ്രീകരിച്ച് തമ്പാനൂര്‍ പൊലീസ് തെരച്ചിലും ഊര്‍ജ്ജിതമാക്കുകയും ഒളിവിലാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് അറസ്റ്റിലേക്ക് ഉടന്‍ നീങ്ങേണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയത്. അന്വേഷണവും തെളിവ് ശേഖരണവും പൂര്‍ത്തിയാക്കിയ ശേഷം തുടര്‍നടപടി മതി. പ്രതികള്‍ക്കെതിരെ ചുമത്തിയ മോഷണക്കുറ്റം നിലനില്‍ക്കുമോ എന്ന് വ്യക്തത വരുത്താന്‍ നിയമോപദേശവും തേടും.

പൊലീസിന് കോവിഡ് ഡ്യൂട്ടിയടക്കം നിലനില്‍ക്കുന്നതിനാല്‍ കൂടിയാണ് തിടുക്കത്തിലുള്ള അറസ്റ്റ് വേണ്ടെന്ന് നിര്‍ദ്ദേശം നല്‍കിയതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ വിശദീകരിച്ചു. വിജയ് പി. നായരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച വേളയില്‍ തന്നെ പ്രതികള്‍ ഒളിവില്‍ പോയെന്ന് പ്രോസിക്യൂഷന്‍കോടതിയെ അറിയിച്ചതിന്‍റെ വിശദാംശങ്ങള്‍ പുറത്ത് വന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനാണ് ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും നീക്കം.

You might also like

-