കേരളം പോലീസ് ഉന്മൂലന സിദ്ധാന്തം പോലിസ് നടപ്പിലാക്കരുത് നരേന്ദ്രമോദിയുടെ ഭരണം പോലെയാകരുത് കേരളത്തിലെ ഇടതു ഭരണം :കാനം രാജേന്ദ്രൻ

യുഎപിഎക്കെതിരാണ് ഇടത് പാര്‍ട്ടികള്‍. ഉന്മൂലന സിദ്ധാന്തമാണ് നക്‌സലൈറ്റുകള്‍ ഇന്ത്യയില്‍ ഉണ്ടാക്കിയത്.ഈ ഉന്മൂലന സിദ്ധാന്തം തന്നെ പോലിസ് നടപ്പിലാക്കാന്‍ പാടില്ല

0

കൊച്ചി:നരേന്ദ്രമോദിയുടെ ഭരണം പോലെയാകരുത് കേരളത്തിലെ ഇടതു ഭരണം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍., മാവോയിസ്റ്റ് – യു.എ.പി.എ വിഷയങ്ങളില്‍ പൊലീസ് നടപടിയെ പിന്തുണക്കാന്‍ സി.പി.ഐക്ക് ബാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു യുഎപിഎക്കെതിരാണ് ഇടത് പാര്‍ട്ടികള്‍. ഉന്മൂലന സിദ്ധാന്തമാണ് നക്‌സലൈറ്റുകള്‍ ഇന്ത്യയില്‍ ഉണ്ടാക്കിയത്.ഈ ഉന്മൂലന സിദ്ധാന്തം തന്നെ പോലിസ് നടപ്പിലാക്കാന്‍ പാടില്ല. ഇക്കാര്യത്തിലാണ് അഭിപ്രായ വ്യത്യാസമെന്നും കാനം  കൊച്ചിയിൽ പറഞ്ഞു .സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും അതാണ് പറഞ്ഞത്. മാവോവാദികളെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയല്ല സി പി ഐ. എങ്ങനെയാണ് മവോവാദം ഇന്ത്യയില്‍ ഉണ്ടായത് എന്നത് സംബന്ധിച്ച് സിപി ഐയും സിപിഐ എമ്മും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ല. പക്ഷേ അവരെ കൊല ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല. മാവോവാദികളെ കൊലപ്പെടുത്തിക്കൊണ്ടു പ്രശ്‌നം അവസാനിപ്പക്കാമെന്ന ഭരണകൂടത്തിന്റെ ചിന്തയോട് സിപി ഐ യോജിക്കുന്നില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഇത്തരം കാര്യങ്ങളില്‍ ഇടതുമുന്നണി എടുക്കുന്ന നിലപാടുകള്‍ക്കപ്പുറം പോലീസ് സ്വീകരിക്കുന്ന നയങ്ങളെ പിന്തുണയ്ക്കാന്‍ സിപി ഐക്ക് ബാധ്യതയില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. പോലീസിന്റെ തെളിവും അവര്‍ പറയുന്നതുമാണ് അന്തിമമെന്ന് തീരുമാനിക്കരുത്. ലോകത്തെവിടെയെങ്കിലും ഒരു പോലിസുകാരന്‍ കമഴ്ന്നുകിടന്നു മഹസര്‍ എഴുതുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? പോലിസ് ഇപ്പോള്‍ പുറത്തുവിട്ട ഒരു വീഡിയോ അതാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. പോലീസ് പറയുന്നതെല്ലാം ശരിയാണെന്ന് വിചാരിക്കണ്ട അതെല്ലാം കോടതി തീരൂമാനിക്കട്ടെയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

You might also like

-