പത്തനംതിട്ട മലയാലപ്പുഴയിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു.

സംശയരോഗവും മദ്യപാനവുമാണ് കൊലപാതകത്തിൽ കലാശിച്ചത്.വെള്ളിയാഴ്ച പകൽ 8 മണിയായിട്ടും വീട്ടിൽ ആരെയും പുറത്തെക്ക് കാണാതിരുന്നതിനെ തുടർന്ന് അയൽവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് ഹരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

0
കൊല്ലപ്പെട്ട മലയാലപ്പുഴ താഴത്ത് നക്കര വെള്ളാവൂർ ഹരി ഭാര്യ ലളിതയെ

പത്തനംതിട്ട : മലയാലപ്പുഴ താഴത്ത് നക്കര വെള്ളാവൂർ ഹരി ഭാര്യ ലളിതയെ വെട്ടി കൊലപ്പെടുത്തിയ ശേഷം വീടിനുള്ളിൽ തൂങ്ങി മരിച്ചത്.
സംശയരോഗവും മദ്യപാനവുമാണ് കൊലപാതകത്തിൽ കലാശിച്ചത്.വെള്ളിയാഴ്ച പകൽ 8 മണിയായിട്ടും വീട്ടിൽ ആരെയും പുറത്തെക്ക് കാണാതിരുന്നതിനെ തുടർന്ന് അയൽവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് ഹരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ മലയാലപ്പുഴ പോലീസ് വീട് തുറന്ന് പരിശോധിച്ചപ്പോൾ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തിയ നിലയിൽ ലളിതയുടെ മൃതദേഹം വീടിനുള്ളിൽ കണ്ടെത്തുകയായിരുന്നു. ലളിതയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഹരി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം

. മദ്യത്തിന് അടിമയായിരുന്ന ഹരി ഭാര്യയുമായി നിരന്തരം വഴക്ക് ഉണ്ടാക്കിയിരുന്നതായി സമീപവാസികൾ പറഞ്ഞു. കഴിഞ്ഞ രാത്രിയിലാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ലളിത മലയാലപ്പുഴ ഗ്രാമീൺ ബാങ്കിൽ സ്വീപ്പറായി ജോലി ചെയ്ത് വരികയായിരുന്നു. മുത്ത മകൻ ഗിരീഷ് ആർമിയിൽ ഉദ്യോഗസ്ഥനാണ്. ഇളയ മകൻ ഹരീഷ് ഇന്റസ് ബാങ്ക് ജീവനക്കാരനാണ്. മൃതദേഹങ്ങൾ പോലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോയി.

You might also like

-