കമ്പകക്കാനം കൂട്ടക്കൊലപാതകം; പ്രധാന പ്രതികള്‍ പിടിയില്‍; കൊലയ്ക്ക് പിന്നില്‍ മന്ത്രവാദവും സാമ്പത്തികത്തട്ടിപ്പും അടിമാലി സ്വദേശി പിടിയിൽ
പ്രധാനപ്രതി കൃഷ്ണൻന്റെ ശിഷ്യൻ അടിമാലി സ്വദേശി അനീഷ് ?
തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രധാനകുറ്റവാളികള്‍ അറസ്റ്റില്‍. അടിമാലിയിലെ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ അനീഷ് പിടിയിലായവരില്‍ ഒരാള്‍. മറ്റൊരാള്‍ ദീബേഷ് തൊടുപുഴസ്വദേശിയാണ്. ഇവര്‍ കൊലപാതകങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം. ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് സൂചന. തിരുവന്തപുരത്തു നിന്ന് കസ്റ്റഡിയിലെടുത്തവരാണ് ഇവരെ കുറിച്ച് വിവരം നല്‍കിയത്. അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് പൊലീസ് അറിയിച്ചു.
കൂട്ടക്കൊലയ്ക്കു പിന്നില്‍ സാമ്പത്തികത്തട്ടിപ്പും മന്ത്രവാദവുമാണെന്നു ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാല്‍ രാവിലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു . തട്ടിപ്പിന്റെ കേന്ദ്രം സംസ്ഥാനത്തിനു പുറത്താണ്. വിപുലമായ ശൃംഖലയിലെ കണ്ണി മാത്രമായിരുന്നു കൊല്ലപ്പെട്ട കൃഷ്ണന്‍. കസ്റ്റഡിയിലുള്ള മുസ്ലീം ലീഗ് നേതാവ് ഷിബു നിരവധി സാമ്പത്തിക തട്ടിപ്പുകളില്‍ പ്രതിയാണെന്ന് പൊലീസ് വെളിപ്പെടുത്തി. കൊലയ്ക്ക് പിന്നില്‍ നിധി സംബന്ധിച്ച തര്‍ക്കമെന്നും സൂചനയുണ്ട്.
കേസില്‍ ഇതോടെ പിടിയിലായവരുടെ എണ്ണം ഏഴായി. വെള്ളിയാഴ്ച പിടിയിലായ ഇടുക്കി നെടുങ്കണ്ടം സ്വദേശികള്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് ഇതുവരെ പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നത്. ഇതില്‍ ഒരാളെ ചോദ്യം ചെയ്ത ശേഷം ഇന്ന് വിട്ടയച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഇടുക്കി വണ്ണപ്പുറം കമ്പകക്കാനത്ത് നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചുമൂടിയതായി കാണപ്പെട്ടത്. കമ്പകക്കാനം കാനാട്ട് വീട്ടില്‍ കൃഷ്ണന്‍, ഭാര്യ സുശീല, മകള്‍ ആര്‍ഷ, മകന്‍ അര്‍ജുന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. വീടിന് പിന്നിലുണ്ടാക്കിയ കുഴില്‍ നാല് മൃതദേഹങ്ങളും അടുക്കിവെച്ച നിലയിലിലായിരുന്നു.