പൗരത്വ നിയമ ഭേദഗതി മദ്രാസ് ‘സര്‍വകലാശാലയില്‍ പ്രവേശിപ്പിക്കാനാകില്ല’; കമല്‍ഹാസനെ പൊലീസ് തടഞ്ഞു

തിങ്കളാഴ്ച നടക്കുന്ന പ്രതിപക്ഷപാര്‍ട്ടികളുടെ മഹാറാലിയില്‍ പങ്കെടുക്കുമെന്ന് കമല്‍ഹാസന്‍ അറിയിച്ചു.

0

ചെന്നൈ :മദ്രാസ് സര്‍വകലാശാലയില്‍ എത്തിയ കമല്‍ഹാസനെ പൊലീസ് തടഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ മദ്രാസ് സർവകലാശാലയിൽ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണ നല്‍കാനാണ് കമല്‍ഹാസന്‍ എത്തിയത്. സുരക്ഷാകാരണങ്ങളാല്‍ പ്രവേശിപ്പിക്കാനാകില്ലെന്നാണ് പൊലീസ് നിലപാടെടുത്തത്. വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തശേഷം കമല്‍ഹാസന്‍ മടങ്ങി. തിങ്കളാഴ്ച നടക്കുന്ന പ്രതിപക്ഷപാര്‍ട്ടികളുടെ മഹാറാലിയില്‍ പങ്കെടുക്കുമെന്ന് കമല്‍ഹാസന്‍ അറിയിച്ചു.അതേസമയം വിദ്യാർഥികൾ തുടങ്ങിയ സമരം തമിഴ്നാട്ടിൽ പടരുന്നു. കോയമ്പത്തൂർ ഭാരതിയാർ സർവകലാശാലയിലും മദ്രാസ് ക്രിസ്ത്യൻ കോളജ് അടക്കമുള്ള നഗരത്തിലെ കോളജുകളിലും വിദ്യാർഥികൾ സമരം തുടങ്ങി. ക്യാംപസ് അടച്ചും ഹോസ്റ്റലും മെസ്സും പൂട്ടിയും സമരത്തെ നേരിടാനാണ് മദ്രാസ് സർവകലാശാല ശ്രമം.

നിയമം പിൻവലിക്കും വരെ സമരമെന്നാണ് വിദ്യാർഥികളുടെ പ്രഖ്യാപനം. അതിനിടെ മദ്രാസ് സർവകലാശാലയിലെ സമരക്കാരെ പുകച്ച് പുറത്ത് ചാടിക്കാനാണ് അധികൃതരുടെ ശ്രമം. അർദ്ധരാത്രിയിൽ മഴ പെയ്തതിനെ താൽക്കാലികമായി സമരം നിർത്തിയിരുന്നു. പെൺകുട്ടികൾ ലൈബ്രറിയിൽ അഭയം തേടി. ബാക്കിയുള്ളവർ ഹോസ്റ്റലിലേക്ക് മടങ്ങി.പുലർച്ചെ തിരികെ എത്തിയവരെ പോലീസ് തടഞ്ഞതോടെ തർക്കമായി. ഒൻപതു മണിയോടെ സർവകലാശാല പ്രൊട്ടക്ടർ പ്രധാന ഗേറ്റിൽ പോലീസിനൊപ്പം ചേർന്ന് ഓരോരുത്തരെയും പരിശോധിച്ചു അകത്തേക്ക് കയറ്റിവിടാൻ തുടങ്ങി. വിദ്യാർത്ഥികളെ ആരെയും ക്യാപസിൽ കേറ്റില്ലന്ന് അറിയിച്ചു. ഇതോടെ വിദേശ , ഉത്തരെന്ത്യൻ കുട്ടികൾ കുടുങ്ങി.

You might also like

-