സുപ്രീംകോടതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ.സുധാകരന്‍. സുപ്രീംകോടതി ” ജഡ്ജിമാർക്ക് സമനിലതെറ്റിയിരിക്കുന്നു “
തലയ്ക്ക് വെളിവില്ലാത്ത വിധി പുനപരിശോധിക്കണം. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് ക്ഷേത്ര വിശ്വാസികളാണ് തീരുമാനിക്കേണ്ടത്. ഇക്കാര്യം കോടതിക്ക് തീരുമാനിക്കാനാവില്ല. മറ്റൊരു വിധിവന്നു. ഭര്‍ത്താവ് ഭാര്യയുടെ ഉടമസ്ഥനല്ല, ഭര്‍ത്താവ് യജമാനനല്ല, ഈ ജഡ്ജിന്റെയൊക്കെ തലയ്ക്കകത്ത് എന്താണ്'- സുധാകരന്‍ ചോദിച്ചു
കണ്ണൂർ : വിവാഹേതര ബന്ധങ്ങളിലും ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിലും സുപ്രധാനമായ വിധി നടത്തിയ സുപ്രീംകോടതിയെ അധിക്ഷേപിച്ച് കെ.സുധാകരന്‍. സമനില തെറ്റിയ ജഡ്ജിയാണ് വിധി പ്രസ്താവിച്ചതെന്നാണ് ജി.സുധാകരന്‍റെ അധിക്ഷേപം. കുടുംബ ബന്ധങ്ങളാണ് ഇന്ത്യന്‍ സംസ്കാരത്തിന്‍റെ അടിസ്ഥാനം. വിശ്വാസ കാര്യങ്ങളില്‍ സുപ്രീംകോടതി ഇടപെടരുതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
തലയ്ക്ക് വെളിവില്ലാത്ത വിധി പുനപരിശോധിക്കണം. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് ക്ഷേത്ര വിശ്വാസികളാണ് തീരുമാനിക്കേണ്ടത്. ഇക്കാര്യം കോടതിക്ക് തീരുമാനിക്കാനാവില്ല. മറ്റൊരു വിധിവന്നു. ഭര്‍ത്താവ് ഭാര്യയുടെ ഉടമസ്ഥനല്ല, ഭര്‍ത്താവ് യജമാനനല്ല, ഈ ജഡ്ജിന്റെയൊക്കെ തലയ്ക്കകത്ത് എന്താണ്’- സുധാകരന്‍ ചോദിച്ചു.
‘ദൈവം എന്നു പറയുന്നതു തന്നെ ഒരു സാങ്കല്‍പ്പിക വിശ്വാസമാണ്. നിയമംകൊണ്ട് വ്യാഖ്യാനിക്കാന്‍ കഴിയുന്നതല്ല ക്ഷേത്ര വിശ്വാസം. കോടതിയല്ല തീരുമാനിക്കേണ്ടത്. കോടതിക്ക് തോന്നുന്നതു പോലെ നിയമം വ്യാഖ്യാനിക്കാന്‍ അധികാരമുണ്ടോയെന്ന് കോടതി പുനപരിശോധിക്കണം. ഏതിലും കോടതി ഇടപെടുകയാണ്. മറ്റൊരു വിധിവന്നു. ഭാര്യയ്ക്കും ഭര്‍ത്താവിനും സ്വതന്ത്രമായി ജീവിക്കാം. ഭാര്‍ത്താവ് ഭാര്യയുടെ ഉടമസ്ഥനല്ല. ഈ ജഡ്ജിന്റെയൊക്കെ തലയ്ക്കകത്ത് എന്താ. കുടുംബബന്ധമാണ് ഈ രാഷ്ട്രത്തിന്റെ അസ്ഥിത്വം. ഭാര്യ ഭാര്യയുടെ വഴിക്കും ഭര്‍ത്താവ് ഭര്‍ത്താവിന്റെ വഴിക്കും പോയാല്‍ കുടുംബബന്ധം നിലനില്‍ക്കുമോ. തലയ്ക്ക് വെളിവില്ലാത്ത ജഡ്ജി പരിശോധിക്കണം’- സുധാകരന്‍ ആവശ്യപ്പെട്ടു.
അയപ്പ ഭക്തന്മാരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില്ലെന്നും ശാരീരിക അവസ്ഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാ വിരുദ്ധമെന്നുമാണ് കോടതി വിധി പ്രസ്താവിക്കവേ ചൂണ്ടിക്കാണിച്ചത്. ഭരണഘടനയുടെ 25 ആം വകുപ്പ് തരുന്ന അവകാശങ്ങള്‍ക്ക് ജൈവീക, മാനസിക ഘടകങ്ങൾ തടസമല്ലെന്നും കോടതി വിശദമാക്കിയിരുന്നു. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങൾ സത്രീകളുടെ അവകാശങ്ങൾക്ക് എതിരാണ്, ഹിന്ദു സ്ത്രീകളുടെ അവകാശം നിരോധിക്കുന്ന നടപടിയാണ് ശബരിമലയിലേതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്നായിരുന്നു സുപ്രീംകോടതിയുടെ വിധി. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമാക്കുന്ന ഐ.പി.സി 497-ആം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിധി. ഭർത്താവ് സ്ത്രീകളുടെ യജമാനൻ അല്ല, സ്ത്രീകളുടെ ആത്മാഭിമാനം സുപ്രധാനമാണെന്ന് സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു