കൊച്ചിയിൽ മയക്കുമരുന്ന്  വേട്ട, 200 കോടിയുടെ  എംഡിഎംഎ  ലഹരി മരുന്ന് പിടികൂടി 

ലോക വ്യാപകമായി നിരോധിക്കപ്പെട്ട ലഹരിമരുന്നാണ് മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ.  രാജ്യത്തെ ഏറ്റവും വലിയ ലഹരി വേട്ടകളിലൊന്നാണ് ഇതെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ എ.എസ്. രഞ്ജിത് പറഞ്ഞു. 

0

.കൊച്ചി: എറണാകുളത്ത് വൻ മയക്കുമരുന്ന് വേട്ട. 200 കോടിയുടെ  ലഹരി മരുന്ന് എക്സൈസ് പിടികൂടി. 32 കിലോയുടെ എംഡിഎംഎ(മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ) എന്ന ലഹരി മരുന്നാണ്  എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് ഫോഴ്സ് പിടികൂടിയത്.  ലോക വ്യാപകമായി നിരോധിക്കപ്പെട്ട ലഹരിമരുന്നാണ് മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ.  രാജ്യത്തെ ഏറ്റവും വലിയ ലഹരി വേട്ടകളിലൊന്നാണ് ഇതെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ എ.എസ്. രഞ്ജിത് പറഞ്ഞു.

നഗരത്തിലെ പാഴ്‌സൽ സർവീസ് വഴി എട്ട് വലിയ പെട്ടികളിലാണ് എംഡിഎംഎ കടത്താൻ ശ്രമിച്ചത്. പരിശോധനയിൽ കണ്ടെത്താതിരിക്കുന്നതിനു കറുത്ത ഫിലിമുകൾ കൊണ്ടു പൊതിഞ്ഞതിനു ശേഷം തുണികൾക്കിടയിൽ ഒളിപ്പിച്ചാണു കടത്താൻ ശ്രമിച്ചത്. എറണാകുളം എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ എ.എസ്.രഞ്ജിത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയില്‍ ലഹരിമരുന്ന് പിടിച്ചെടുക്കുകയായിരുന്നു. സംഭവത്തിൽ രണ്ടുപേരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. രാജ്യത്തിന് പുറത്തു നിന്നുള്ള മാഫിയയ്ക്ക് മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടെന്നാണ്  എക്സൈസ് സംഘം പറയുന്നത്.

You might also like

-