ആർഎസ്എസ് ശാഖ സിപിഎം അടിച്ചു തകർക്കാൻ പദ്ധതിയിട്ടപ്പോൾ താൻ അങ്ങോട്ടേക്ക് ആളെ വിട്ടിട്ടുണ്ട്. തനിക്ക് ബിജെപിയിൽ പോകണമെന്ന് തോന്നിയാൽ താൻ പോകുമെന്ന് തന്നെയാണ് ഇപ്പോഴും പറയാനുള്ളത് കെ സുധാകരൻ
"ആര്‍.എസ്.എസിന്റെ ശാഖ ആരംഭിച്ചപ്പോള്‍ അടിച്ചുപൊളിക്കാനും തകര്‍ക്കാനും സി.പി.എം. ശ്രമിച്ചൊരു കാലമുണ്ട്. ഒരു ശാഖ കണ്ടെത്താന്‍ കഴിയാത്തൊരു സാഹചര്യം ആ പ്രദേശത്ത് ഉണ്ടായിരുന്നു. അന്ന് ആളെ അയച്ച് സംരക്ഷണം കൊടുത്ത ഒരാളാണ് ഞാന്‍. ശാഖയോടും ശാഖയുടെ ലക്ഷ്യത്തോടും ആര്‍.എസ്.എസിനോടും ആഭിമുഖ്യം ഉണ്ടായിട്ടല്ല. ജനാധിപത്യാവകാശം നിലനില്‍ക്കുന്ന സ്ഥലത്ത് മൗലികവകാശം തകര്‍ക്കപ്പെടുന്നത് നോക്കിനില്‍ക്കുന്നത് ജനാധിപത്യവിശ്വാസിക്ക് ഗുണകരമല്ല എന്ന തോന്നലാണ് അതിന് പ്രേരിപ്പിച്ചത്
കണ്ണൂർ| ആർഎസ്എസുമായി ബന്ധപ്പെട്ട് തന്റെ മുൻ പ്രസ്താവനകളിൽ ഉറച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. താൻ ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്നും അന്ന് സംഘടനാ കോൺഗ്രസിന്റെ ഭാഗമായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. ഏത് പാർട്ടിക്കും ഇന്ത്യയിൽ മൗലികമായി പ്രവർത്തിക്കാൻ അവകാശമുണ്ട്. അത് നിഷേധിക്കുമ്പോൾ സംരക്ഷിക്കുമെന്നും കെ പി സി സി അധ്യക്ഷന്‍ വ്യക്തമാക്കി.ജനാധിപത്യ നിഷേധത്തിൻ്റെ രക്തസാക്ഷികൾക്കൊപ്പമാണ് താനെന്ന് അദ്ദേഹം വ്യക്തമാക്കി. കണ്ണൂർ തോട്ടടയിലെ ആർഎസ്എസ് ശാഖ സിപിഎം അടിച്ചു തകർക്കാൻ പദ്ധതിയിട്ടപ്പോൾ താൻ അങ്ങോട്ടേക്ക് ആളെ വിട്ടിട്ടുണ്ട്. തനിക്ക് ബിജെപിയിൽ പോകണമെന്ന് തോന്നിയാൽ താൻ പോകുമെന്ന് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. തനിക്ക് പോകണോ വേണ്ടയോ എന്നൊക്കെ ആലോചിക്കാനുള്ള ബുദ്ധിയുണ്ട്. തനിക്ക് അതിനുള്ള രാഷ്ട്രീയ ബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിലെ എടക്കാട്, തോട്ടട, കിഴുന്ന എന്നിവിടങ്ങളിലെ ശാഖകള്‍ക്ക് സംരക്ഷണം നല്‍കാന്‍ താന്‍ ആളെ വിട്ടെന്നാണ് സുധാകരന്റെ വെളിപ്പെടുത്തല്‍. ശാഖകള്‍ അടിച്ചുതകര്‍ക്കാന്‍ സി.പി.എം. ശ്രമിച്ചപ്പോഴാണ് സംരക്ഷണം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ എം.വി. രാഘവന്‍ അനുസ്മരണ പരിപാടിയിലാണ് സുധാകരന്റെ പരാമര്‍ശം.
“ആര്‍.എസ്.എസിന്റെ ശാഖ ആരംഭിച്ചപ്പോള്‍ അടിച്ചുപൊളിക്കാനും തകര്‍ക്കാനും സി.പി.എം. ശ്രമിച്ചൊരു കാലമുണ്ട്. ഒരു ശാഖ കണ്ടെത്താന്‍ കഴിയാത്തൊരു സാഹചര്യം ആ പ്രദേശത്ത് ഉണ്ടായിരുന്നു. അന്ന് ആളെ അയച്ച് സംരക്ഷണം കൊടുത്ത ഒരാളാണ് ഞാന്‍. ശാഖയോടും ശാഖയുടെ ലക്ഷ്യത്തോടും ആര്‍.എസ്.എസിനോടും ആഭിമുഖ്യം ഉണ്ടായിട്ടല്ല. ജനാധിപത്യാവകാശം നിലനില്‍ക്കുന്ന സ്ഥലത്ത് മൗലികവകാശം തകര്‍ക്കപ്പെടുന്നത് നോക്കിനില്‍ക്കുന്നത് ജനാധിപത്യവിശ്വാസിക്ക് ഗുണകരമല്ല എന്ന തോന്നലാണ് അതിന് പ്രേരിപ്പിച്ചത്. ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങളുമായി ഞാന്‍ ഒരിക്കലും ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല, സഹകരിച്ചിട്ടില്ല. പിന്തുണപ്രഖ്യാപിച്ചിട്ടുമില്ല. പക്ഷേ, ആവിഷ്‌കാര സ്വാതന്ത്ര്യവും രാഷ്ട്രീയ സ്വാതന്ത്ര്യവും ഓരോ പൗരന്റേയും ജന്മാവകാശമാണ്. ആ ജന്മാവകാശം നിലനിര്‍ത്തണം. അത് നാടിന്റെ സാമൂഹിക സാമ്പത്തിക സുരക്ഷിതത്വത്തിനും മതേതരത്വത്തിനും പോറലേല്‍ക്കാതെ നടക്കുന്ന ഏത് പ്രവര്‍ത്തനത്തേയും സഹായിക്കേണ്ട സാഹചര്യം ജനാധിപത്യ- മതേതരത്വത്തില്‍ ഉണ്ടാവും. അങ്ങനെയൊരു തോന്നലാണ് അന്നത്തെയൊരു തീരുമാനത്തിന് എന്നെ പ്രേരിപ്പിച്ചത്. അതില്‍ ശരിയോ തെറ്റോ എന്ന വിവാദമുണ്ടാകാം”, കെ. സുധാകരന്‍ പറഞ്ഞു.
പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി സുധാകരന്‍ രംഗത്തെത്തി. ജനാധിപത്യ സംരക്ഷണത്തിന് വേണ്ടിയാണ് അത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്ന് പറഞ്ഞ സുധാകരന്‍ തന്റെ പ്രസംഗത്തിലെ പരാമര്‍ശത്തില്‍ ഉറച്ചുനിന്നു. താനന്ന് സംഘടനാ കോണ്‍ഗ്രസിന്റെ ഭാഗമാണെന്നും. നയപരമായി അന്ന് സംഘടനാ കോണ്‍ഗ്രസിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പിയുമായി ബന്ധമുണ്ടായിരുന്നെന്നും സുധാകരന്‍ വിശദീകരിച്ചു. ‘എല്ലാ പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ട്. അത് സി.പി.എമ്മിന് നഷ്ടപ്പെട്ടാലും കോണ്‍ഗ്രസ് ഇടപെടും’, സുധാകരന്‍ പിന്നീട് പറഞ്ഞു.
.